നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം
അർജ്ജുനൻ കുന്നിൻ താഴ്വരയിൽ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.
പഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ അമ്പറുത്ത്കര എന്നു വിളിക്കുകയും കാലക്രമേണേ അത് നമ്പ്രത്തുകര ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ
പാറയിൽ പതിഞ്ഞതിനാൽ ഈ കുന്നിനെ അർജ്ജുനൻ കുന്ന് എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം.
ഗ്രാമപൊതുസ്ഥാപനങ്ങൾ
- GOVT.ഹോമിയോ ആശുപത്രി
- കാലടി സംസ്കൃതകോളേജ്
- ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ
- നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക്
- പെയ്സ് വായനശാല
- റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ്
ആരാധനാലയങൾ
- ആഴാവിിൽ അമ്പലം
- Juma masjid
- Naderi temple