ചന്ദ്രനുദിക്കിന്ന നേരത്ത്
നക്ഷത്രം തിളങ്ങുന്ന സമയത്ത്
ആകാശത്തിനിതെന്തൊരു ഭംഗി
ഭൂമിയിലാണേൽ എന്തു പ്രകാശം
കൂരിരുട്ടിനെ വെളിച്ചമാക്കി
നിലാവ് കടന്നുപോകുന്നു
രാത്രിതൻ തണുപ്പിൽ
ഉറങ്ങുന്ന കിളികളെപ്പോലെ
കൂരിരുട്ടിൽ തിളങ്ങുന്ന
പൂച്ചയുടെ കണ്ണുപോലെ
വിങ്ങി വിങ്ങിക്കരയുന്ന
മൂങ്ങയെപ്പോലെ
ഞാൻ മെല്ലെ മെല്ലെ
ഉറങ്ങയായി.