നക്ഷത്രവനം
ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. അതനുസരിച്ചു സ്കൂളിൽ ഒരു നക്ഷത്രവനം ഉണ്ടാക്കൻ തീരുമാനിച്ചു .കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ചേർന്ന് ഓരോ നക്ഷത്രത്തിന്റെയും വൃക്ഷങ്ങൾ കൊണ്ടുവരികയും സ്കൂളിൽ നട്ടുപിടിപ്പിക്കുകയും ചെയ്‌തു .ഓരോ വൃക്ഷത്തിനും അതിന്റെ നക്ഷത്രവും പേരും എഴുതി വച്ചിട്ടുമുണ്ട് .