ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

ആരോഗ്യം സമ്പത്ത്




 ആരോഗ്യമുള്ളൊരു ജീവിതത്തിന്നായ്
ആരോഗ്യശീലങ്ങൾ പാലിക്കണം
ഊണുകഴിക്കുന്നതിന്നു മുമ്പ്
കൈകൾ സോപ്പിട്ടു കഴുകിടേണം
വീടുകൾ ശുചിയായി സൂക്ഷിക്കേണം
ആരോഗ്യത്തോടെ വളർന്നീടുവാൻ
പച്ചക്കറികളും പഴവർഗ്ഗവും
ആരോഗ്യ ശീലമായ് മാറ്റിടേണം
നിത്യവും വ്യായാമം ചെയ്തിടേണം
വൃത്തിയായെന്നും നടന്നീടണം
ആരോഗ്യമുള്ള ജനതയല്ലോ
നാട്ടിൻ സമ്പത്തെന്നോർമ്മ വേണം


ജ്യോതിക ആർ .കെ
4 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത