ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ഒരിക്കൽ ഒരു കൊറോണക്കാലത്ത്
ഒരിക്കൽ ഒരു കൊറോണക്കാലത്ത്
ലോകം മുഴുവൻ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്ന കാലം, ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചുകുട്ടി ബോറടി സഹിക്കാൻ കഴിയാതെ അച്ഛൻ്റെ കണ്ണ് വെട്ടിച്ച് വീടിനു പുറത്തിറങ്ങി കളി തുടങ്ങി. കുട്ടിയെ കാണാതെ കുറെ അന്വേഷിച്ച് നടന്നു അവസാനം അച്ഛൻ അവനെ കണ്ടെത്തി. മോനെ ഇത് കൊറോണക്കാലമാണ്, ഇതൊന്നു മാറുന്നത് വരെ വീട്ടിലിരുന്ന് കളിക്കൂ എന്ന് അച്ഛൻ അവനെ ദേഷ്യവും സങ്കടവും പേടിയും കലർന്ന ശബ്ദത്തിൽ ഉപദേശിച്ചു. പക്ഷെ, അവനതൊന്നും കേട്ടില്ല. അച്ഛനെയും അമ്മയെയും പറ്റിച്ച് അവൻ പുറത്തിറങ്ങിയുള്ള കളി തുടർന്നു. വൈകാതെ അവനു ജലദോഷം തുടങ്ങി പിന്നെപ്പിന്നെ അത് പനിയും മേലുവേദനയുമായി മാറി. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു. ഡോക്ടർ പറഞ്ഞു 'സൂക്ഷിക്കണം, പുറത്തിറങ്ങി കളിക്കരുത്. പക്ഷെ , മരുന്നിൻ്റെ ശക്തി കൊണ്ട് പണി ഒന്ന് കുറഞ്ഞപ്പോൾ അവൻ വീണ്ടും പുറത്തിറങ്ങി കളി തുടർന്നു. പനി കൂടി. ടെസ്റ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. 'കോവിഡ് ആവാൻ സാധ്യതയുണ്ട്., ഇനി 28 ദിവസം ഒറ്റക്ക് ഒരു മുറിയിൽ കഴിയണം' കുട്ടി ഞെട്ടിപ്പോയി ! ഇത്ര നാൾ അവനു അച്ഛനും അമ്മക്കുമൊപ്പം വീട്ടിൽ കഴിയാമായിരുന്നു. ഇനി ഇപ്പൊ കുറെ ദിവസത്തേക്ക് അതില്ല ! അപ്പോൾ അവനു തോന്നി, അച്ഛനും ഡോക്ടറും പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു. മനസ്സിൽ കുറ്റബോധം നിറച്ചുകൊണ്ട് അവൻ ഐസൊലേഷൻ മുറിയിലേക്ക് നടന്നു നീങ്ങി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |