സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.എല്ലാ കാലാവസ്ഥയിലും കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്താനുള്ള റോഡ് സൗകര്യം ഉണ്ട് .സ്കൂളിന് സ്വന്തമായി കിണറുണ്ട് . വർഷത്തിൽ എല്ലാ സമയവും വെള്ളം കിട്ടും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട്. ടോയ്‌ലറ്റിൽ ജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥിക്കൾക്കും ക്ലാസ്സിൽ ഇരുന്നു പഠന പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഉണ്ട്. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനും സാധനങ്ങൾ ശേഖരിച്ചു വെക്കാനും ഊട്ടുപുര സ്കൂളിന്റെ പ്രധാന കെട്ടിടത്തോട് ചേർന്ന് തന്നെ ഉണ്ട്.സ്കൂളിനോട് ചേർന്ന് ഒരു ചെറുഉദ്യാനവും ഉണ്ട്.