സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.