എൻെറ കൃഷി

കിന്നരിപ്പൂക്കൾഎന്ന പുസ്തകത്തിലെ കാർഷികം എന്ന പേജ് ഞാൻ സ്ഥിരമായി വായിക്കാറുണ്ട് . അതിലെ തക്കാളി കൃഷി ഞാൻ ചെയ്തുനോക്കി. തക്കാളികൃഷിക്ക് ഞാൻ ചാണകപ്പൊടിയും, പച്ചക്കറികമ്പോസ്ററുമാണ് വളമായി ഉപയോഗിച്ചത് . നന്നായി നനച്ചുകൊടുക്കുമായിരുന്നു. അമ്മ എന്നെ കൃഷി ചെയ്യുവാനായി സഹായിച്ചു. തക്കാളിച്ചെടിയിൽ പഴുത്തുപാകമായ തക്കാളികണ്ടപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുളളിച്ചാടി. കിന്നരിപ്പൂക്കളിലെ കാർഷികം എന്ന കുറിപ്പ് എനിക്ക് കൃഷി ചെയ്യുവാനായി പ്രചോദനം നൽകി.


നിവേദ്യ എം.ജെ
3A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം