കാവും കുളങ്ങളും കായലോളങ്ങൾ
തൻ കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന് സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക്
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിൽ ഇല്ലാത്ത വർ
മുത്തിനെ പോലും കരിക്കട്ട ആയി
കണ്ട് ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യം ആക്കുവാൻഒത്തൊരുമിച്ച്
അവർ നമ്മൾ കാരിരുമ്പിൻ
ഹൃദയങ്ങൾ എത്രയോ കാവുകൾ
വെട്ടിത്തെളിച്ചു ഖാദര് ചിത്തം എന്ന
എത്രയോ പക്ഷികൾ കാണാമറയത്ത് ഒളിച്ച്.
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരു
വൻമരച്ചില്ലകൾ തോറും പൂത്തുനിന്നൊരു
ഗതകാല സൗരഭ്യ പൂരിത
വർണ്ണപുഷ്പങ്ങൾ ഇന്നിനി ദുർലഭം മരച്ചില്ലകൾ
ഒന്നാകെ നാം വെട്ടിവീഴ്ത്തി എത്ര കുളങ്ങളെ മണ്ണിട്ടുമൂടി
നാം ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതി വരാറില്ല ഇല്ലാത്തൊരു
അത്യാഗ്രഹി കളെ പോലെ
വിസ്തൃത നീല ജലാശയങ്ങൾ
ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നിലിവിടെ ജലാശയമാലിന്യ
കണ്ണുനീർ പൊയ്കകൾ അന്യ
പച്ചപരിഷ്കാരതേൻ കുഴമ്പുണ്ടുനാം മാതൃദുഗ്ദ്ധത്തെ.