CRB

ലാബിൽ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന നേരത്താണ് സയിന്റിസ്റ്റ് അമ്മാവന്റെ ചോദ്യം ചെയ്യൽ : "നിനക്കിതെന്തിന്റെ സൂക്ക ടാ ചെക്കാ മനുഷ്യനെ മെനെക്കെടുത്താനായിട്ട് ............! " കേട്ട താമസം ഞാനൊന്ന് കൊടുത്തു. അമ്മാവൻ ആഞ്ഞൊന്നു തുമ്മി. ആ തുമ്മലിന്റെ ആക്രോശത്തിൽ ഞാനകത്തു കേറി പറഞ്ഞു. "പിന്നേ എന്നെ കടലു കേറ്റാനുള്ളതു കണ്ടുപിടിക്കലല്ലേ നിങ്ങടെ പണി. അതിന്റെ രസതന്ത്രം അങ്ങ് വാങ്ങി വേച്ചേര്...... ഈ വടോപ്ലി ആന്റിബോഡി ഗാർഡിനെ കൊണ്ടൊന്നും എന്റെ ബോണ്ട് തകർക്കാൻ പറ്റൂലാ... എനിക്കിവിടെ മൊത്തമായൊന്നു വിലസണം. പരന്ന് പരന്ന് അങ്ങ് ഇന്ത്യേ പോയി അവിടേം പുതിയ അക്കൗണ്ട് തുടങ്ങണം. എന്നിട്ട് വേണം ആ നിപേടെ റെക്കോഡ് തകർത്ത് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ Depositer ആവാൻ. അങ്ങനെ സ്കീമിലെ ആളുകളുടെ എണ്ണം കൂടുമ്പോ ഞാനൊരു ബാങ്ക് തുടങ്ങും " CRB " അതിന്റെ എംഡിയും ക്ലൈന്റുമായി ഒരുപാട് കാലം നിൽക്കണമെന്നാണെന്റെ ആഗ്രഹം, പക്ഷെ സമ്മതിക്കണ്ടേ നിങ്ങള്..... ദ്രോഹികൾ........"കഥ കേട്ട് വാപൊളിച്ച അമ്മാവൻ ചോദിച്ചു."അതിരിക്കട്ടെ എന്താണ് ഈ CRB" "ഓ...... Corona the Rider Bank. ഇതെല്ലാം കണ്ട Exit Box ലെ നിപ പറഞ്ഞു "അഹങ്കാരം കൊള്ളാം മോനേ...... നിനക്ക് വാഴണമെന്നുണ്ടെങ്കിൽ ജീവനെയോർത്ത് ആ കേരളത്തിലൊന്നും പോയേക്കരുത്.... ഉടുതുണിയില്ലാതെ കെട്ടുകെട്ടിക്കും അവിടുത്തെ സർക്കാരും ശുചിത്വ മിഷനും പോലീസുമെല്ലാം കൂടി....... അപ്പൊ ശരി.... നീ പോയേച്ചും വാ... നിനക്കു വേണ്ടി ഞാനിപ്പഴേ കൊറച്ചു സ്ഥലം ബാക്കി വയ്ക്കുന്നുണ്ട്.എന്തായാലും ഇങ്ങോട്ടു തന്നെ വരേണ്ടതല്ലേ..............

പവിൻ.എം എൻ
10 ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ