സഞ്ചാരം

വുഹാനിൽ ജനിച്ചു
 ദിനംപ്രതി വളർന്നു
കൊറോണയെന്ന നാമത്തിൽ
 ബെല്ലും ബ്രേക്കും ഇല്ലാതെ
 മരണത്തിൻ ഗന്ധം ഉയർത്തി നീ
 വേഗം ലോകം ചുറ്റി നീ
നിന്റെ വരവിനാൽ
 ഞെട്ടി വിറപ്പൂ ലോകം
 നിയന്ത്രണംവിട്ട നിൻ
സഞ്ചാരം നിയന്ത്രിക്കാൻ
 എൻ സഞ്ചാരം നിർത്തി
 വീട്ടിലിരിപ്പൂ ഞാൻ
നിൻ സഞ്ചാരത്തിനായി
 എൻ മാംസം ഒരു ഇന്ധനം
 ഇന്ധനം തീരുകിൽ
നിൽക്കും നിൻ സഞ്ചാരം
 ഭയമല്ല കരുതലാണ് ആവശ്യം

 

സംഗീത് എൻ എ
2 A ഡി വി എൽ പി എസ് വടമ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത