സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആധുനിക ചെറിയ നാടിൻറെ അഭിവൃദ്ധിയിൽ അനിഷേധ്യമായ സ്ഥാനമാണ് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിനുള്ളത്. ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും സ്കൂൾ വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നും ആണ് അവരാണ് ഈ നാടിൻറെ ഏതു തുറയിലും വിരാജിക്കുന്നത്. തിരുവിതാംകൂറിലെ വെട്ടത്തുനാട് എന്ന് ഈ ദേശം പ്രസിദ്ധമായിരുന്നു. ഇവിടെയുള്ള മൂത്താടത്ത്‌ മഠം തിരുവിതാംകൂറിലെ തുഞ്ചൻപറമ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് സംസ്കൃതം വൈദ്യം ജ്യോതിഷം അഭിനയം എന്നിവയിൽ പ്രാവീണ്യം നേടിയ തലമുറകൾ ഈ നാടിനെ ധന്യമാക്കിയിരുന്നു.

1953-ലാണ് ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ ആരംഭിക്കുന്നത്. ഇല്ലി കുളത്ത് ശ്രീ ജി നാരായണ ഉണ്ണിത്താൻ പ്രസിഡണ്ടും ശ്രീ കെ സദാശിവൻ സെക്രട്ടറിയുമായ ഉള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലമായാണ് ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ ആരംഭിക്കുന്നത് ദേവസ്വംബോർഡിന് ഉടമസ്ഥാവകാശമുള്ള 65 സെൻറ് സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണികഴിപ്പിച്ചു.അവിടെ 63 വിദ്യാർഥികളുമായി എട്ടാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്ഥലം സംബാദനത്തിനുള്ള ശ്രമത്തിൽ മടയ്ക്കാപ്പള്ളിൽ ശ്രീ കൃഷ്ണകുറുപ്പ് ഒരേക്കർ 70 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി എഴുതിക്കൊടുത്തു. ആ മഹാൻ റെ മഹാമനസ്കതയ്ക്ക് മുമ്പിൽ നമോവാകം അർപ്പിക്കട്ടെ. 1954-ൽ അഞ്ച് മുതൽ പത്ത് വരെയുള്ള പൂർണ്ണ ഹൈസ്കൂളായി. ഹൈസ്കൂളിന് മൂന്ന് ഏക്കർ സ്ഥലം അത്യന്താപേക്ഷിതമായതിനാൽ പെരിങ്ങറകിഴക്കേതിൽ വക 65 സെൻറ് സ്ഥലം കൂടി വാങ്ങി. അതിനുള്ള പരിശ്രമത്തിൽ സുബ്രഹ്മണ്യ അയ്യരുടെ പങ്ക് നിസ്സീമമാണ്.

ശ്രീ പി ജി പുരുഷോത്തമ പണിക്കർ പ്രഥമ അധ്യാപകനായി ആയിരുന്ന കാലത്താണ് ഓപ്പൺ എയർ തീയേറ്ററിനുള്ള വസ്തു നാട്ടുകാരുടെ സഹായത്തോടെ സമ്പാദിച്ച് കെട്ടിടം പണി ആരംഭിച്ചത് തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ പ്രവർത്തനപരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അധ്യാപകർ തങ്ങളുടെ കടമ നിർവഹിച്ചു കൊണ്ട് ഈ വിദ്യാലയത്തിലെ മുൻപോട്ടുള്ള പ്രയാണത്തിൽ അവരവരുടെ കഴിവുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നത് കൃതജ്ഞതയോടെ സ്മരിക്കുന്നു സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് വിദ്യാലയത്തിലാണ് എന്ന് ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ജഗതി ശ്രീകുമാറും ഇതിലുൾപ്പെടുന്നു 1953 വെറും 63 വിദ്യാർഥികളുമായി തുടങ്ങിയ സരസ്വതി ക്ഷേത്രം എന്ന് യു പി, എച്ച് എസ് ,എച്ച് എസ് എസ് ഉൾപ്പെടെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു വലിയ വിദ്യാഭ്യാസ കേന്ദ്രമായ ഊർജ്ജസ്വലതയോടെ തലയുയർത്തി നിൽക്കുന്നു