അതിജീവനത്തിന്റെ പാതയിൽ നാം
ഈ ഭീകര വ്യാധി കാലത്ത്
ആശങ്കാകുലരാണ് നമ്മൾ
ജാഗ്രത പുലർത്തിടുന്നു നമ്മൾ
ജാതിഭേദങ്ങൾ മറന്നുകൊണ്ട്
ഒറ്റക്കെട്ടായി നിറനിരന്നു
അവധിക്കാലം മാഞ്ചോട്ടിൽ അലതല്ലാതെ
വീട്ടിലിരുന്നു പിഞ്ചോമനകൾ
നാട്ടിൻ മഹായത്നത്തിൽ പങ്കുചേരുന്നു
ഭാവിപ്രതീക്ഷയാം ഓമനകൾ
നമ്മുടെ നാടിനെ, നന്മയെ
സംരക്ഷിച്ചീടാനായി
ഭൂമി നെടുവീർപ്പുകൊണ്ട് മടുത്തു
നെട്ടോട്ടമോടുന്നു
ജീവനുവേണ്ടി അലഞ്ഞിടുന്നു
ആശ്വാസകരങ്ങൾ പോലെ
പ്രവർത്തകർ നിരന്നു
തൻ ജീവൻ പോലും മറന്നുകൊണ്ട്
അതിജീവിക്കും നാം ,
ഭൂമിയെ,അമ്മയെ സംരക്ഷീടാനായി