75 മത് സ്വാതന്ത്ര്യ അമൃത മഹോത്സവം


75 മത് സ്വാതന്ത്ര്യഅമൃത മഹോത്സത്തിന്റെ 

ഇന്നത്തെ പ്രവർത്തനം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന് കൈയ്യൊപ്പ് എന്നതായിരുന്നു. ഇന്നത്തെ പരിപാടികളിലേക്ക് കുട്ടികളുടെ കൂടെ രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. സ്കൂൾ ലീഡർ ആര്യ (നാലാം ക്ലാസ് ) ആദ്യത്തെ കൈയൊപ്പ് ചാർത്തി. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി അനിതാ അനിലൻ ഒപ്പുവച്ചു. പ്രധാന അധ്യാപിക ശ്രീമതി നിസി ടീച്ചറും ഒപ്പു ചാർത്തി. തുടർന്ന് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷകർത്താക്കളും തങ്ങളുടെ സാന്നിധ്യം ഒപ്പുകളിലൂടെ അറിയിച്ചു. വാർഡ് മെമ്പർ അനിത അനിലൻ പ്രധാന അധ്യാപിക നിസി ടീച്ചർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

           ഇന്ന് 12/8/2022 വെള്ളി 2 മണിയോടുകൂടി ഇന്നത്തെ പ്രവർത്തനം ആരംഭിച്ചു. പ്രധാന അധ്യാപിക  നിസി ടീച്ചർ, രക്ഷിതാക്കൾ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ സന്നിഹിതരായിരുന്നു. എഴുപത്തിയഞ്ചാം സ്വാതന്ത്യ അമൃത മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യൻ ഭരണഘടന ആമുഖ വായന എന്നതായിരുന്നു പ്രവർത്തനം. ഒന്നാം ക്ലാസ് ടീച്ചർ മർയം ആണ് ഇന്ത്യൻ ഭരണഘടന ആമുഖം വായിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ആമുഖം വായിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ പ്രധാന വസ്തുതകൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.
       സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന് ഭാഗമായി ഇന്ന് 11/8/2020 വ്യാഴം ഗാന്ധി മരം നടീൽ എന്ന പ്രവർത്തനമാണ് ചെയ്തത്. അസംബ്ലിക്ക് ശേഷം കുട്ടികളും അധ്യാപകരും സ്കൂൾ പരിസരത്ത് ഒത്തു ഒത്തുകൂടി കൂടി. ഇതിനായി കുട്ടികൾ വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ വീട്ടിൽ നിന്നു തന്നെ കൊണ്ടുവന്നു. കുട്ടികളുടെ കൂടെ രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളാവാൻ സ്കൂളിൽ എത്തിച്ചേർന്നു. പ്രധാന അ ധ്യാപിക നിസി ടീച്ചറും പി ടി എ പ്രസിഡന്റ് നിമ്മി നിഷാന്തും ഒന്നിച്ച് ഫലവൃക്ഷം സ്കൂൾ പരിസരത്ത് നട്ടു. വെള്ളമൊഴിക്കുകയും ചെയ്തു. പ്രധാന അധ്യാപിക നിസി ടീച്ചർ കുട്ടികളോട് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഓറഞ്ചിന്റെ ചെടിയാണ് നട്ടത്.
            ഇന്ന് 15/8/2022 ഇന്ത്യൻ സ്വാതന്ത്ര്യദിനം. ബ്രിട്ടീഷിൽ  നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഇന്നേക്ക് 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ധ്യാപകർ 8 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. അവർ കൊടിമരത്തിന് ചുറ്റും നിരന്നുനിന്നു. കൂടാതെ പി ടി എ പ്രസിഡന്റ് നിമ്മി നിശാന്ത്, വാർഡ് മെമ്പർ അനിത  അനിലൻ, സ്കൂൾ മാനേജർ ശ്രീ കെ കെ കൊച്ചുമുഹമ്മദ്, പ്രധാന അധ്യാപിക ശ്രീമതി നിസി ടീച്ചർ, മറ്റ് അധ്യാപകർ, 

രക്ഷിതാക്കൾ പതാക ഉയർത്തുന്ന ചടങ്ങിനായി ഒത്തുകൂടി. പൂർവ്വ വിദ്യാർത്ഥികളായ ഹോമിയോ ഡോക്ടർ സാബിത്ത്, സുഹൈൽ, നിസാമുദ്ദീൻ എന്നിവരും സ്കൂളിൽ എത്തിച്ചേർന്നു. പൊട്ടുച്ചിറ മഹല്ല് കമ്മിറ്റി അംഗങ്ങളായ ഉബൈദ്, ബക്കർ, ഷറഫുദ്ദീൻ, ഹൈദർ, എന്നിവരും, എത്തിച്ചേർന്നു. 9 മണി ആയപ്പോൾ പ്രധാന അധ്യാപിക നിസി ടീച്ചർ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. മൂന്നാം ക്ലാസ് വിദ്യാർഥിനി ദക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ കെ കെ കൊച്ചുമുഹമ്മദ് സ്വാതന്ത്ര്യ സന്ദേശം പറഞ്ഞു. ശേഷം എല്ലാവരും ഹാളിലേക്ക് കയറി ഇരുന്നു.മർയം ടീച്ചറായിരുന്നു പരിപാടിയുടെ അവതാരിക. കുട്ടികൾ പ്രാർത്ഥന ചൊല്ലിയ ശേഷം സ്വാഗത പ്രസംഗത്തിനായി വർഷ ടീച്ചർ കടന്നുവന്നു. അധ്യക്ഷ പ്രസംഗത്തിനായി പിടിഎ പ്രസിഡന്റ് നിമ്മി നിഷാന്തിനെ ക്ഷണിച്ചു. അധ്യക്ഷ പ്രസംഗത്തിന് ശേഷം പിടിഎ പ്രസിഡന്റ് ഉദ്ഘാടകയായ വാർഡ് മെമ്പർ അനിത അനിലിനെ സ്വാഗതം ചെയ്തു. എൽകെജി യിലെ മഹറ് യുടെ ഉമ്മ ഇന്നത്തെ പരിപാടിയിലേക്ക് കേക്ക് തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ആ കേക്ക് മുറിച്ചാണ് ഉദ്ഘാടനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ആശംസകൾ അർപ്പിച്ചു സംസാരിച്ചത് ഹൈദർ, ഷറഫുദ്ദീൻ, പൊട്ടുച്ചിറ മഹല്ല് കമ്മിറ്റി അംഗങ്ങളായിരുന്നു. പിന്നീട് ഡി എം എൽ പി എസ് പൊട്ടുച്ചിറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഹോമിയോ ഡോക്ടർ സാബിത്ത്, സുഹൈൽ, നിസാമുദ്ദീൻ തുടങ്ങിയവർ തങ്ങളുടെ സ്കൂൾ ജീവിത ഓർമ്മകളും സ്വാതന്ത്ര്യദിന ആശംസകളും പറഞ്ഞു. തുടർന്ന് സർവ സമ്മതനും നമ്മുടെ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്ന മാനേജർ കെ കെ കൊച്ചുമുഹമ്മദ് ആശംസകൾ പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് സുമ ബാബു, എം പി ടി എ പ്രസിഡന്റ് ജിൻഷ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. നാലാം ക്ലാസുകാർ നിർമ്മിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ പതിപ്പ് മാനേജർ പ്രകാശനം ചെയ്തു. ദേശഭക്തിഗാനങ്ങൾക്ക് ദേശസ്നേഹം ജനിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട്.നിത്യനന്ദിന്റെയും കൂട്ടുകാരുടെയും ദേശഭക്തിഗാനം ഉണ്ടായിരുന്നു. ഗാന്ധിജിയായി വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ അശ്വിൻ ആയിരുന്നു. ഭഗത് സിംഗ് ആയി വേഷം ധരിച്ചത് നിത്യാനന്ദ് ആയിരുന്നു. ഇന്ദിരാഗാന്ധിയായി എൽ കെ ജി യിലെ സഹ്റാ സഹ്റ മർയം ആയിരുന്നു. എൽകെജി യിലെ കുരുന്നുകൾ ആക്ഷൻ സോങ് അവതരിപ്പിച്ചു. നാലാം ക്ലാസിലെ സ്വാതന്ത്ര്യ പ്രസംഗം പറഞ്ഞു. ശേഷം ദക്ഷയും ശിവരഞ്ജിനിയും ദേശഭക്തിഗാനം ആലപിച്ചു. രണ്ടാം ക്ലാസിലെ മൈഥിലി ഒരു സ്വാതന്ത്ര്യ പാട്ട് അവതരിപ്പിച്ചു. എൽകെജി കുട്ടികൾ ഒരു ദേശഭക്തിഗാനം പാടി. അവസാനത്തെ പരിപാടി ചൈനയുടെയും ടീമിനെയും വന്ദേമാതരം എന്ന സംഘനൃത്തം ആയിരുന്നു. ഭാരത മാതാവായി വേഷം ധരിച്ചത് അയന ആയിരുന്നു. അക്ഷയയും അഞ്ജനയും പരിപാടികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ നടത്തി. ഇന്നത്തെ പരിപാടികൾക്ക് നന്ദി പറഞ്ഞത് എസ് ആർ ജി കൺവീനറും സ്റ്റാഫ് സെക്രട്ടറിയുമായ മുനീറ ആരായിരുന്നു. ശേഷം എല്ലാവർക്കും പായസം വിളമ്പി. ദേശീയ ഗാനത്തോടുകൂടി ഇന്നത്തെ പരിപാടികൾക്ക് സമാപനമായി.