തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ നാമധേയത്തിൽ അറിയപ്പെടുന്ന പ്രദേശമാണ് ബാലരാമപുരം. ബാലരാമപുരംകൈത്തറി ലോകപ്രശസ്തമാണ്.

പ്രശസ്ത വിൽപ്പാട്ട് കലാകാരൻ തലയിൽ കേശവൻ നായർ തലയൽ നിവാസിയായിരുന്നു.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടിന് സമീപത്തായാണ് ബാലരാമപുരംസ്ഥിതിചെയ്യുന്നത്.അതിനാൽ ഇവിടെ സംസാര ഭാഷയിൽ തമിഴിന്റെ സ്വാധീനം ഉണ്ട്.

നെയ്യാറ്റിൻകര താലൂക്കിലെ സാധാരണക്കാരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഏതാനും പദങ്ങളും അവയുടെ അർത്ഥവും ഇവിടെ സമാഹരിക്കുന്നു

.അണ്ണൻ - ജ്യേഷ്ഠൻ

അക്കൽ - ചേച്ചി

ഒഴിച്ചൂട്ടാൻ - ചോറിനുള്ള കറി

കൊച്ചങ്ങ - മച്ചിങ്ങ

കോരവള - കഴുത്ത്

ചെവിത്ത - ഓർമ്മ

പള്ള് - അഹങ്കാരം

കൈയ്യാള് - സഹായി

എന്തര് - എന്ത്

ഒതവല് - പുല്ല്

എരണം - ഐശ്വര്യം