വിദ്യാരംഗം കലാ സാഹിത്യ വേദി

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നു. .കുട്ടികളിൽ പഠനത്തോടൊപ്പം സർഗ്ഗ പ്രതിഭയും ഉണർത്തുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി മുന്നേറുന്നു.വിദ്യാരംഗം കലാസാഹിത്യവേദി വായനാദിനം കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫസർ ഡോക്ടർ ഉണ്ണികൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു മത്സരങ്ങൾ നടത്തുകയും സമ്മാനാർഹമായ വിദ്യാർത്ഥികളുടെ പരിപാടികൾ സമ്മേളനത്തിൽ വച്ച് ഓൺലൈനായി അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയുംവിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയമുണ്ടായി .മത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആയി കഥാരചന ,കവിതാരചന, പുസ്തക ആസ്വാദനക്കുറിപ്പ്, അഭിനയം, പെയിൻറിംഗ് ,നാടൻപാട്ട് ,കാവ്യാലാപനം എന്നീ വിഷയങ്ങളിൽ നടത്തിയ യുപി വിഭാഗം പുസ്തകാസ്വാദന മത്സരത്തിൽ ആറാം തരത്തിലെ നിരഞ്ജൻ ആർഎസ്എസ് ഒന്നാം സ്ഥാനം നേടി ഹൈസ്കൂൾ വിഭാഗം ചിത്രരചനാ മത്സരത്തിൽ പത്താംതരത്തിലെ ഹൃദ്യ രണ്ടാം സ്ഥാനവും കഥാരചനാ മത്സരത്തിൽ പത്താംതരം വിദ്യാർത്ഥി ശ്രദ്ധ സിബി രണ്ടാം സ്ഥാനം നേടുകയും ചെയ്തു കവിതാരചനാ മത്സരത്തിൽ ഒമ്പതാം തരം വിദ്യാർഥിനിയാണ് അജിഷ് ,ആമിന യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അജ്മീഷെറീഫ് ഒന്നാം സ്ഥാനം നേടി അഭിനയ മത്സരത്തിൽ അശ്വതി രണ്ടാം സ്ഥാനം നേടി.