വിശ്വമാകെ പ്രകാശദീപം പരത്തുന്ന വിശ്വയ്ക ദീപമാണമ്മ
നന്മയും തിന്മയും എന്തന്നറിയുവാൻ
തിന്മ തൻ അന്ധകാരത്തെ നീക്കുവാൻ
എന്നിൽ പ്രകാശിക്കും ദീപമാണമ്മ
മാതൃവാത്സല്യത്തിൽ തേനെന്നെ ഊട്ടുന്ന
ആ മുലപ്പാലിന്റെ മൂല്യം പകരുന്ന നറുതിരിയായി മാറുമമ്മ
അന്തരീക്ഷത്തിലെ ഒരു ചെറുപ്രാണിക്കും
സ്നേഹം പകരും പ്രത്യാംബ പോൽ
സർവംസഹയായ ഭൂമി മാതാവിനെ പോലെൻ അമ്മയും ശോഭിക്കുമ്പോൾ
എന്നുള്ളിൽ ആയിരമായിരം സ്നേഹദീപങ്ങൾ ശോഭിക്കും.
ഞാനെന്നെ അറിയും എൻ ആത്മാവിനേയും
മാതാ-പിതാ- ഗുരു - ദൈവം എന്ന തത്വം എന്നിൽ ഉറപ്പിക്കും ദേവിയമ്മ
എന്നും പ്രകാശിച്ചു വിളങ്ങുന്ന വിശ്വയ്ക സ്നേഹദീപമമ്മ