പിടിച്ചുലച്ചു എന്റെ ഭാരതത്തെ
തകർത്തിയുലച്ചു ഈ ലോകം മുഴുവൻ..
പകർത്തികൊടുത്തൊരു മഹാമാരി...
തകരില്ല, പതറില്ല ഇ കൊച്ചു കേരളം
എന്റെ ഭാരതം ഈ വലിയ ലോകം.....
പതറില്ല നാം തകരില്ല നാം
ഒരു ജാതി, ഒരു മതം, ഒരു ദൈവം
നേരിടും നാം എല്ലാ വിപത്തും
പൊരുതും, പൊരുതിനോടും
തകർക്കും ഈ മഹാമാരിയെ
ദൂരേക്ക് പായിക്കും ഈ മഹാമാരിയെ
കഴിയില്ല, നിനക്കി ഞങ്ങളെ തകർക്കുവാൻ
വിജയിക്കും ഞങ്ങൾ..... പൊരുതും ഞങ്ങൾ
വിജയിക്കും ഞങ്ങൾ തകരില്ല ഞങ്ങൾ .....