ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്

നല്ലൊരു നാളെയ്ക്കായ്

സാർസോ മേഴ്‌സോ കോവിദ്ദനുവോ
കൂട്ടായ് പൊരുതാൻ വന്നാലും
ഭീതിയതില്ല ഞങ്ങൾക്കൊട്ടും
ജാഗ്രതയോടെ മുന്നേറും
ഭൂമിയതമ്മ അംമ്പരമച്ഛൻ
കാടും മേടും പുഴയും മഴയും
കൂടെത്തന്നെ പിറന്നോരെന്നൊരു
ബോധമുദിച്ചാൽ നമുക്ക് പണിയാം
നാകം പോലെ നല്ലൊരു നാളെ
 

ഐശ്വര്യ വി എം
9 ഇ ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത