മാതൃക

മലയാളിയെന്ന പേര് വാഴുന്നു
ഭൂലോകത്തിന് നടയിൽ
കാരണമെന്തെന്ന് ചൊല്ലിയാൽ
കിരീടമെന്ന കോവിഡ്- 19 എന്ന്
ബുദ്ധിജീവികൾ ചൊല്ലിയ
കാലനെ ചവിട്ടി താഴ്ത്തി
പാതാളത്തിന്നറയിൽ.
വാമനനായി അവതരിച്ചത്
വിഷ്ണു വല്ല
സാക്ഷാൽ കേരള വാസികൾ
വടംവലി മത്സരത്തിൽ പിന്നോ-
ട്ടാഞ്ഞ് വിജയത്തിലേക്ക്
ആഞ്ഞു വലിക്കുന്ന
ദൈവത്തിന്റെ സ്വന്തം നാടിന്
തുണ ദൈവം തന്നെ
ജഗത് ജനനിക്ക് കേരനാടിന്റെ മാതൃക

നാസിഹമോൾ
9 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത