ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ
ഡിസംബർ 05പത്രവിസ്മയം നവംബർ മാസ മത്സരം
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള നവംബർ പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ മാസത്തിലെ മത്സരം ഡിസംബർ 05ന് നടന്നു.
തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ രണ്ടാം സ്ഥാനവും നവനീത് വി വി മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് അധ്യാപികയായ റിഷാന എ ആയിരുന്നു ക്വിസ് മാസ്റ്റർ.
ഡിസംബർ 05 ഭിന്ന ശേഷി വാരാചരണം
തളിപ്പറമ്പ് നോർത്ത് BRC യുടെ ആഭിമുഖ്യത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് തല ഭിന്നശേഷി വാരാചരണം പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ എം പി വിനയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു, ബേബി സ്മിത കെ സി എന്നിവർ ആശംസ നേർന്നു. സ്പെഷ്യൽ എഡ്യു കേറ്റർ എം പി സജിത്ത് സ്വാഗതവും വി വി സംഗീത നന്ദിയും പറഞ്ഞു. കതിരൂർ ബഡ്സ് സ്കൂൾ പ്രിൻസിപ്പാൽ കെ സബിന്ത് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർത്ഥികളായ ദേവപ്രിയ കെ, ആദിശേഷ് എം ബി, അനുദേവ് സി, സമന്വയ പി പി, സംവ്രത പി പി എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.