മുതലാളിതൻ അടിമപ്പെട്ട കന്യക-
യിതാ നാല് ചുവരുകൾക്കിട-
യിൽ മൂഖതയെ പുതച്ച്,
തളക്കപ്പെട്ടിരിക്കുന്നു.....
മറ്റാരുമില്ലവൾക്ക് കൂട്ടായി ഒറ്റ-
പ്പെടലും അന്ധകാരവും മാത്രം!
പിന്നെ നോക്കി കരയാനോ,
പൊട്ടിപ്പൊളിഞ്ഞ ജനല്പാളികൾ....
നടക്കാത്ത സ്വപ്നങ്ങൾ,
നടക്കുന്ന അനീതികൾ,
രണ്ടിനും സാക്ഷിതൻ
ജാലക വാതിൽ...........
ചിതലരിച്ച ചുവരുകൾക്കപ്പുറം,
ഏലിയരിച്ച തറകൾക്കപ്പുറം,
അവൾ സൃഷ്ട്ടിച്ച ലോകം
അത് ജനാലകളിലൂടെ........
ഒരുകോണിൽ പന്തിന് പുറ -
കെ പോകുന്ന വികൃതി പയ്യന്മാരും,
സന്ധ്യാസമയത്ത് പൂപറിക്കുന്ന
പാവാടയണിഞ്ഞ സുന്ദരിക്കോതകളും..........
ദൂരെ, ആടിയുലയുന്ന ഓലപ്പുരയിലോ
മദ്യലഹരിയിൽ ആടിയുലയുന്ന പുരുഷവർഗം,
സകലതും സഹിച് നെഞ്ച് നീറി
ഗൃഹം ഭംഗിയാക്കി ക്ഷമശാലിയാം സ്ത്രീവർഗവും.......
ക്രൂനമാം മുതലാളിയവൾക്ക്
സമ്മാനിച്ചതാം നശിക്ക-
പെട്ട ജീവിതം......
ജനാലകൾ സമ്മാനിച്ചതോ,
മധുരമാം കിളികൊഞ്ചലുകൾ,
വർണമാം പുഷ്പസുഗന്ധവും......
ആകാശത്ത് ഇരുട്ടിൽ വെളിച്ചം
പകർന്നത് നക്ഷത്രതാരകങ്ങളും,
ഇരുട്ടിലാക്കപ്പെട്ടവളുടെ
മുറിയിൽ വെളിച്ചം നിറക്കുന്നത്
ജനാലകൾ തന്നെ.......... !