കൊട്ടാരക്കര

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കരകൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്.വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.

ഭൂമിശാസ്ത്രം

  • കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളി..
  • കൊട്ടാരക്കര മാർ തോമ സിറിയൻ വലിയ പള്ളി

എല്ലാ ജില്ലകളിൽ കാണുന്ന എല്ലാത്തരം ഭൂമിശാസ്ത്രമ്പരമായ പ്രത്യേകതകൾ ഇവിടെ സമ്മേളിച്ച്ചിരിക്കുന്നു. കാട്, മലകൾ, നദികൾ, തോടുകൾ, സമതലങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതികൾ ഇവിടെ ദൃശ്യമാകും.കൊട്ടാരക്കരയുമായി ചരിത്രപരമായി ബന്ധമുള്ള അനേകം ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളൂമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് വെട്ടികവല ,കലയപുരം, തൃക്കണ്ണമംഗലം , പെരുംകുളം, പള്ളിക്കൽ, പുത്തൂർ, പൂവറ്റൂർ, ഇടയ്ക്കിടം, വാളകം, ഉമ്മന്നൂർ, തലവൂർ, കോട്ടാത്തല അവണൂർ, വല്ലം എന്നിവ

പ്രധാന പൊതു സ്ഥാപനങ്ങൾ

കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ.

വിഷ്ണു ആർ ജി & അസോസിയേറ്റ്സ്.

യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്.

ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജ്.

ഗവ. ആർട്സ് & സയൻസ് കോളേജ്

ശ്രദ്ധേയമായ വ്യക്തികൾ

വെളിയം ഭാർഘവൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി.

ബോബി കൊട്ടാരക്കര, മലയാള നടൻ.

കെ.ബി.ഗണേഷ് കുമാർ, നടനും രാഷ്ട്രീയക്കാരനും.

കൊട്ടാരക്കര ശ്രീധരൻ നായർ (1922–1986), നടൻ

സായ് കുമാർ, മലയാള നടൻ.

സലിം യൂസഫ് - ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്.

ആരാധനാലയങ്ങൾ

  • വെട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രം
  • ഉഗ്രൻകുന്ന് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം
  • തിരുവിളയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്ര

കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളി..

കൊട്ടാരക്കര മാർ തോമ സിറിയൻ വലിയ പള്ളി

  • പാട്ട്പുരയ്‌ക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
  • കുലശേഖരനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • നീലേശ്വരം ശ്രീ മഹാദേവർ-ധർമ്മ ശാസ്താ ക്ഷേത്രം
  • തൃക്കണ്ണമംഗൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • ചർച്ച് ഓഫ് ഗോഡ്
  • ST. Michael's church