ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്രത്തിൽ താല്പര്യമുളവാക്കു ന്നതിനും,  ഗണിത മൂല്യങ്ങൾ ആഴത്തിൽ ഗ്രഹിക്കുന്നതിനും, ഗണിത കൗതുകങ്ങളും, കുസൃതി കണക്കുകളും പരിചയപ്പെടുത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ ഗണിതശാസ്ത്ര മാഗസിൻ തയ്യാറാക്കി

യു പി ക്ലാസ്സിലെ കുട്ടികൾക്കായി രണ്ട് ദിവസത്തെ ശില്പശാലനടത്തി. ജോമെട്രിക്കൽ ചാർട്ടുകളുടെ നിർമ്മാണം, ടാൻഗ്രാം നിർമ്മാണം, ഇത് ഉപയോഗിച്ച് വിവിധ രൂപങ്ങളുടെ നിർമാണം, കുടുംബ ബഡ്ജറ്റ് വരുവിന് അനുസരിച്ച് തയ്യാറാക്കൽ, ഗണിത നാടകം, ഗണിത ഗാനങ്ങൾ തുടങ്ങി വിവിധ പരിപാടികളിൽ കുട്ടികൾ ഏർപ്പെട്ടു.