ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/പെയ്തു തോർന്നിട്ടും

പെയ്തു തോർന്നിട്ടും

 
പെയ്യുകയാണ്,
ഒരു മഴ,
കണ്ണിൽ നിന്ന് കവിളിലേക്ക്.
അത് ഒലിച്ചിറങ്ങുകയാണ്.
നെയ്തെടുത്ത സ്വപ്നങ്ങളെയും,
ഒരായുഷ്കാല സമ്പാദ്യങ്ങളെയും തച്ചുടച്ചൊരു പ്രണയിനിയായ്.
അതൊരു ഓർമ്മപെടുത്തലാണ്.
മതമല്ല മനുഷ്യനാണ് വലുത് എന്നോർമിപ്പിച്ച
പ്രളയത്തിന് മനുഷ്യത്ത്വം എന്നൊരു അർത്ഥം നൽകിയ
മഴയുടെ.
മഴയെന്നാൽ ചിലർക്ക് പ്രണയമാണ്
ചിലർക്കതൊരു നൊമ്പരവും.
മഴ തോർന്നിട്ടും
മിഴി പെയ്യുകയാണ്.
കണ്ണീർ വീണ്ടും ഒലിച്ചിറങ്ങുകയാണ്. കവിളിൽ നിന്ന് കഴുത്തിലേക്ക്.
എങ്കിലുമെൻ മഴയെ നിന്നോടെനിക്കെന്തിനിത്രയും പ്രണയം.
     


അനുശ്രീ ആനന്ദ്
10 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത