ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/പ്രവർത്തനങ്ങൾ/2026-27
പാഠം ഒന്ന് : പുതുയുഗ വിദ്യാലയം
സൂര്യ രശ്മികൾ മരച്ചില്ലയിലൂടെ അരിച്ചിറങ്ങുന്ന സ്കൂൾ മൈതാനം. ഇല്ല ഇന്ന് മഴയില്ല. കുട്ടികൾ ഒരു പുതിയ അധ്യയന വർഷത്തിലേക്ക് ആവേശപ്പെട്ട് വരുന്ന കാഴ്ച. കൃത്യം 9:30 കഴിഞ്ഞപ്പോൾ തന്നെ സ്കൂൾ കവാടത്തിൽ നിന്നും വാദ്യ മേളങ്ങളോടെ എൻസിസി യുടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ കയ്യും പിടിച്ച് അഞ്ചാം ക്ലാസ്സിലെ കുരുന്നുകൾ വിദ്യാലയത്തിലേക്ക് പടി കയറി. ഇനി എന്റെ നാളെകൾ ഇവിടെയാണ്. ഓഡിറ്റോറിയത്തിൽ കുട്ടികളോടൊപ്പം മാതാപിതാക്കളും ഉത്ഘാടനത്തിനായി ഇരുന്നു. “പ്രധാനാധ്യാപിക ആയി തന്റെ ആദ്യ
പ്രവേശനോത്സവം - മുൻപ് പല തവണ നടത്തിയിട്ട് ഉണ്ടെങ്കിലും ഇതൊരു പുതുമ ആണ്.” ജിജോ ജോസഫ് (- തർബിയത്ത് സ്കൂളിലെ പ്രഥമാദ്ധ്യാപക സ്ഥാനത്ത് ഇരിക്കുന്ന ആദ്യ വനിത അധ്യാപിക) തന്റെ സ്വാഗത പ്രസംഗത്തിലൂടെ വന്നവരെ എല്ലാവരെയും വരവേറ്റു. സ്കൂൾ മാനേജർ റ്റി എസ് അമീർ അധ്യക്ഷത വഹിച്ച പരിപാടി പി ടി എ പ്രസിഡന്റ് അബു മുണ്ടാട്ട് ഉൽഘാടനം നടത്തി.
പുതുയുഗ വിദ്യാലത്തിലേക്ക് കുട്ടികൾക്കൊപ്പം പഠിക്കാനെത്തിയ രക്ഷിതാക്കളെ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളാൽ മാനേജർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കാഴ്ച വച്ച് കുട്ടികൾക്ക് മാനേജർ മെമന്റോ നൽകി അനുമോദിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകൻ സോണി മാത്യു, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്യാം ജി നായർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.
കുട്ടികളെയും രക്ഷിതാക്കളെയും എല്ലാവരും ചേർന്ന് വരവേൽക്കുകയും വർണ ശബളിതമായ പുതിയ ക്ലാസുകളിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ഞാൻ ഇന്നും പതിവ് പോലെ സ്കൂളിൽ പോയി. പുതിയ സ്കൂൾ ആയത് കൊണ്ട് തന്നെ ഇവിടുത്തെ കാര്യങ്ങളും എനിക്ക് പുതിയത് ആയിരുന്നു.. ഇന്നലെ പറഞ്ഞു വിട്ടിരുന്നു ഇന്ന് പരിസ്ഥിതി ദിന Quiz ഉണ്ടാകും എന്ന്. അഞ്ചാം പീരീഡ് ക്ലാസ് തലവും തുടർന്ന് സ്കൂൾ തലവും നടന്നു. ജിബി ടീച്ചറിന്റെയും ആഷ്ന ടീച്ചറിന്റെയും വക കടുകട്ടി ചോദ്യങ്ങളിൽ കുറച്ച് മാത്രമേ എനിക്ക് പറയാൻ കഴിഞ്ഞുള്ളു.
ഈ Quiz competition മാത്രമല്ല NCC യുടെ നേതൃത്വത്തിൽ Poster ഡിസൈനിങ് Competition ഉം ഉണ്ടായിരുന്നു .. NCC Cadets സ്കൂളിലെ പല ഇടങ്ങളിൽ ഒരു തൈ നട്ട് നാളെയെ പടുത്ത് ഉയർത്തുകയും ചെയ്തു. പുതിയ കാഴ്ചകൾ പുതിയ രീതികൾ ഞാൻ ഇഷ്ടപ്പെട്ടു വരുന്നു.