ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
TDHSS ആലപ്പുഴയിൽ 2025 - 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ് അദ്ധ്യക്ഷനായ വേദിയിൽ HM ശ്രീമതി ശ്രീജ ടീച്ചർ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പത്മം ടീച്ചർ ദീപംതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികളുടെ കടമകളെക്കുറിച്ചും,സ്വഭാവ രൂപീകരണത്തെ കുറിച്ചും, അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ടീച്ചർ ബോധ്യപ്പെടുത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ്, വാർഡ് കൗൺസിലർ ശ്രീമതി സുമ, ATTD മെംബർ ശ്രീ ശ്രീകാന്ത് മല്ലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC ക്ക് full A+ ലഭിച്ച വിദ്യാർത്ഥികളെയും, USS Scholarship winners സിനേയും, SPC state camp ൽ പങ്കെടുത്ത cadet നെയും വേദിയിൽ ആദരിച്ചു . പഴയ തിരുമല നിവാസികളായ ശ്രീ സഞ്ജീവ പൈ, മുരളീധര പൈ, രാജഗോപാല പൈ എന്നീ സഹോദരങ്ങൾ ചേർന്ന് അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം TD സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നല്ല സ്വഭാവമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ശ്രീ സഞ്ജീവ പൈ തെരഞ്ഞെടുത്ത കുട്ടികൾക്ക് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിത ടീച്ചർ പ്രവേശനോത്സവത്തിൽ സന്നിഹിതരായവർക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിച്ചു.
Thematic campaign
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ (MoEF&CC) എൻവയർമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), ദേശീയ ഹരിതസേന (NGC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് thematic campaign നടത്തി. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ശ്രീ.ഫിറോസ് അഹമ്മദ് (ഡയറക്ടർ ആൻഡ് പ്രോഗ്രാം കോഡിനേറ്റർ ഗ്രീൻ എർത്ത് ആലപ്പി &വനമിത്ര പുരസ്കാര ജേതാവ്) ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി, beach ക്ലീനിങ് എന്നിവയാണ് നടത്തിയത്
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക സംഘടനാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി.വിജയനാഥ് സാർ ഇന്ന് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യ അതിഥി ആയിരുന്നു. സ്കൂളിലെ വിവിധക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. Seed ക്ലബ്, SPC, Red Cross, little Kite തുടങ്ങിയവയിലെ വിദ്യാർത്ഥികൾ HM ശ്രീജ ടീച്ചർ മറ്റ് അദ്ധ്യാപകർ എല്ലാവരും ഇതിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിലെ 75 വർഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. ശ്രീ വി വിജയനാഥ് സാർ Seed ക്ലബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു . കുട്ടികൾ വരച്ച പ്രകൃതി സംരക്ഷണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. Spc വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അങ്ങനെ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതിദിനം ആഘോഷിച്ചു.
വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം
റ്റി.ഡി.എച്ച് എസ്.എസ്. ആലപ്പുഴയിൽ 19/06/2025 വ്യാഴാഴ്ച്ച, വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച്.എം. ശ്രീമതി ശ്രീജ ബി ടീച്ചർ അദ്ധ്യക്ഷയായ വേദിയിൽ വിദ്യാരംഗം എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി ശ്രീജ കെ.ആർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട റിട്ട. എ.ഇ.ഒ യും മലയാളം അദ്ധ്യാപകനും ആയിരുന്ന ശ്രീ സി.ഡി. ആസാദ് സാർ ഉദ്ഘാടന നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗം എസ്.ആർ.ജി. കൺവീനറായ ശ്രീമതി പ്രീത പി പൈ ടീച്ചർ ആശംസകൾ അറിയിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി . പ്രശസ്ത കവി ഡോ. കെ അയ്യപ്പണിക്കരുടെ കണിക്കൊന്ന എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബാലചന്ദ്രൻ ചുള്ളിക്കാട്ടിന്റെ ഓർമ്മയിൽ ഒരോണം എന്ന കവിത അഞ്ചാം ക്ലാസിലെ മാളവിക കുട്ടി ആലപിച്ചു. അദിത്ത് ബാലാദിയുടെ ശാസ്ത്രത്തെ സംബന്ധിച്ച പ്രസംഗം, വായനാദിന പ്രസംഗം നാടൻ പാട്ട് തുടങ്ങി ധാരാളം കലാ പരിപാടികൾ നടത്തി. കൂടാതെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറിക്കൊണ്ട് നടത്തി. അദ്ധ്യാപകരായ ലസിത ടീച്ചർ, സജന ടീച്ചർ, സ്മിത ടീച്ചർ, ശില്പ ടീച്ചർ, വിനീത ടീച്ചർ, ഗായത്രി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീ മഞ്ചുനാഥ് കെ പൈ സാർ പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗ നടപടികൾ അവസാനിച്ചു.
ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റ്റി.ഡി.എച്ച്.എസ്.എസ് ഹെെസ്കുളിലെ SPC cadets കൾ ലഹരി വിരുദ്ധ ബോധവത്കരണ കാർഡുകൾ വാഹന യാത്രക്കാർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ബഹു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്. സലാമിന് കൈമാറി ഉദ്ഘാടനം ചെയ്തു.
സ്കൂൾ യുവജനോത്സവം - ലയം 2025
സ്കൂൾ യൂവജനോത്സവം "ലയം "2025 സെപ്റ്റംബർ 26 ന് സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു .
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2025 -2028 ബാച്ച്
ഈ വർഷത്തെ അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു .41 കുട്ടികൾ പരീക്ഷ എഴുതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ലഭിച്ച സീനിയർ LK ബാച്ചിന്റെ സഹായം എടുത്തു പറയേണ്ടതാണ് . കുട്ടികളെ ബാച്ച് തിരിക്കുവാനും തിരക്ക് ഒഴിവാക്കി പരീക്ഷ എഴുതുന്ന കുട്ടികളെ ടെൻഷൻ ഫ്രീ ആക്കുവാനും അവർ സഹായിച്ചു
സ്വാതന്ത്ര്യ ദിനാഘോഷം
79ആം സ്വാതന്ത്ര്യ ദിനത്തിൽ NCC പരേഡ് കൂടാതെ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ നടത്തിയ എയറോബിക്സിൽ സ്കൂളിലെ SPC കേഡറ്റുകളും കായിക താരങ്ങളും പങ്കെടുത്തു .