ഗ്രന്ഥശാല

സ്കൂൾ ഗ്രന്ഥശാല അയ്യായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന അനുബന്ധ വിഭാഗമാണ്. കലാസാംസ്കാരിക ശാസ്ത്രസാങ്കേതിക പുസ്തകങ്ങൾ ധാരാളമായി ഇവിടെ ശേഖരിച്ചിരിക്കുന്നു .വിവിധ ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട സഹായഗ്രന്ഥങ്ങൾ ഇവിടെ സമാഹരിച്ചിട്ടുണ്ട് .കുട്ടികളുടെ വിശിഷ്ട വാസനകളെയും നൈപുണികൾ എയും തിരിച്ചറിഞ്ഞ് അതിന് ഉപയുക്തമായ രീതിയിലുള്ള ആനുകാലികങ്ങളും കലാസാംസ്കാരിക പത്രികകളും പത്രങ്ങളും ലൈബ്രറിയിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട് .പഠനത്തോടൊപ്പം പാടിയത് വിഷയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഉപകരിക്കുന്ന ഒരുപാട് പുസ്തകങ്ങൾ ലൈബ്രറിയിൽ സമാഹരിച്ചിട്ടുണ്ട് .വൈജ്ഞാനിക രംഗങ്ങളുടെ യും സർവ്വ കോശങ്ങളുടെയും ഒരു വലിയ ശേഖരം തന്നെ സ്കൂൾ ഗ്രന്ഥശാലയിൽ ഉണ്ട് .സ്കൂൾ കലാ മത്സരങ്ങളിൽ കുട്ടികളുടെ കഴിവിനെ സഹായിക്കുന്ന പല സാഹിത്യ പ സാഹിത്യ നാടക പ്രവർത്തനങ്ങൾക്കും സ്കൂൾ ലൈബ്രറി മുൻകൈ എടുത്തിട്ടുണ്ട് .വിവര സാങ്കേതിക വിനിമയം ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ അധിഷ്ഠിതം ആക്കി   കൊണ്ടും വിദേശഭാഷാ വിനിമയം സുഗമമാക്കി കൊണ്ടും വേണ്ട പ്രവർത്തനങ്ങൾ വായനശാല നടത്തിയിട്ടുണ്ട് . വായനാദിനത്തോടനുബന്ധിച്ച് പുസ്തകവായന പ്രചരിപ്പിക്കുന്നതിന് ലൈബ്രറി  പ്രധാന പങ്കുവഹിച്ചിട്ടുണ്ട്