ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/പൊള്ളുന്ന വാക്ക്
പൊള്ളുന്ന വാക്ക്
തന്റെ 6 വർഷത്തെ യാതന ജീവിതത്തിനു ശേഷം അവസാനം കുറിച്ച് കാദർക്ക നാട്ടിലേക്കു തിരിച്ചു. അറബികളുടെ പീഡനങ്ങളിൽ നിന്നും രക്ഷ നേടി തന്റെ ഭാര്യയായ കദീസയുടെ സ്നേഹം മനസ്സിൽ നിറച്ചു കൊണ്ട് കാദർക്ക പെട്ടി അവർക്ക് നേരെ നീട്ടി. അദ്ദേഹം കൈ യും മുഖവും കഴുകാൻ ആയി വാഷ് ബേസിൽ എത്തി. ഹാൻഡ് വാഷ് ഉപയോഗിച്ച് നല്ലവണ്ണം കൈ തിരുമ്മി കഴുകി. ക്ഷീണം കാരണം ഉറക്കത്തിന്റെ മായാ ലോകത്തെത്തി.പിറ്റേ ദിവസം കാദർകാക്കു തന്റെ കുട്ടുകാരെ കാണാൻ അതിയായ മോഹം. അങ്ങനെ അദ്ദേഹം നടന്നു നീങ്ങി. "ആ എന്താ പാട് സുലൈമാനെ? സുഗാണ്, എന്തുണ്ട് നിങ്ങളെ പാട്? ശാന്തമായ സ്വരത്തിൽ സുലൈമാനും. ..എടാ കാദർകാക്കു കൊറോണയാ..... ജമീലിന്റെ കോഴി പീടികയിൽ നിന്നും മാനു ആർത്തു വിളിച്ചു. ഇത് കേട്ട് നാട്ടുകാർ മുഴുവനും വീട്ടിലേക്കു ഓടി രക്ഷപെട്ടു. കയ്യും കാലും വിറച്ചു കാദർക്ക വീട്ടിലേക്കു മടങ്ങി. .."എടി കദീസാ, നീ പോയി ഹാൻഡ് വാഷ് എടുത്തു വാ... " ആ , എന്താ ഇക്കാ കുട്ടുകാർ ഒക്കെ പറഞ്ഞത് എല്ലാരും എനിക്ക് കൊറോണ ആണെന്നാണ് പറയുന്നത്. വ്യക്തി ശുചിത്വo പാലിക്കുക ഞമ്മളെ അവകാശമല്ലെ ഇക്കാ, ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ നമ്മളും ചെയ്യുന്നുണ്ടല്ലോ പിന്നെന്താ? ഒരു ആഞ്ഞടിച്ച സ്വരത്തിൽ കദീസ പറഞ്ഞു. പിറ്റേ ദിവസം ആരോഗ്യ പ്രവർത്തകർ കാദർക്കാനെ പരിശോദിക്കാൻ വീട്ടിലെത്തി. പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും സന്തോഷമായി......... ! "വ്യക്തി ശുചിത്വo പാലിക്കുക എന്നത് നമ്മുടെ കടമയാണ്. ഇതിലൂടെ ഏത് രോഗത്തെയും മറികടക്കാൻ ആകും "
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |