ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടുന്നു നാം
അങ്ങുമിങ്ങു തുപ്പിയാലും
വായ് തുറന്ന് തുമ്മിയാലും
കൈ കൊടുത്ത് പിരിയു കിലും
കൊറോണ നമ്മിലും പകർന്നീടും
ജാതി മത ഭേദമന്യേ
സൂക്ഷ്മ ജീവി പകർന്നീടും
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
കുറച്ച് ശ്രദ്ധ, മുൻകരുതൽ എടുത്തീടി ൽ അകന്നിടും
ഇടയ്ക്കിടെ കൈ കഴുകി വൃത്തിയാക്കി വക്കണം
മൂക്കിലും കണ്ണിലും വെറുതെ തൊടാതി രിക്കണം
പുറത്തു പോകിൽ മാസ്ക് ധരിച്ചിരിക്കണം
കൂട്ടം കൂടൽ, ആഘോഷങ്ങൾ വേണ്ട
പ്രാർത്ഥനയിൽ മുഴുകിടാം
രോഗലക്ഷണങ്ങൾ കണ്ടാൽ
ചികിത്സ തേടുക സർവ്വ രും
ഭയപ്പെടേണ്ടതില്ല നാം
നാട് മുഴുവൻ ഒറ്റക്കെട്ടായ്
വൈറസിനെ നേരിടാം.
</center