യുദ്ധം ആരംഭിച്ച് കഴിഞ്ഞു......,
മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാനുള്ള യുദ്ധമോ?
അതോ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനുള്ളതോ?
ഒന്നിനും വ്യക്തതയില്ലാതെ അനന്തമായ
യുദ്ധഭൂമിതൻ നടുവിൽ പെട്ടുപോയി മാനവർ.
ചൈനയിൽ നിന്നും ഉത്ഭവിച്ച് ലോകത്തെ,
തകർച്ചയുടെ വക്കിലെത്തിച്ച ശത്രുവിനെതിരെയുള്ള
യുദ്ധം നമ്മൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.....
എതിർക്കണം തകർക്കണം പൊരുതണം നാം
കോവിഡ്-19 എന്ന ഭീകരനെ ചെറുത്ത് തോൽപ്പിച്ച് മുന്നേറണം...
നാം മുന്നോട്ട്, എന്നും മുന്നോട്ട്....
മഹാമാരിയും നിപയും പ്രളയവുമെല്ലാം നമുക്ക്
മുന്നിൽ അടിയറവു പറഞ്ഞെങ്കിൽ,
ഉറപ്പ് കൊറോണയും അടിയറവ് പറയും
വീട്ടിൽ കഴിയണം ,സുരക്ഷിതരായിരിക്കണം
വ്യക്തി ശുചിത്വം പാലിക്കണം നാം
ഓരോ ചുവടും മുന്നോട്ട്......
ലോകാസമസ്തോ സുഖിനോഭവന്തു.