മഹാവ്യാധി
പഠിച്ച് വള൪ന്നവരല്ലെ
പഠിച്ച് ജയിച്ചവരല്ലെ
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിൻ അഭിമാനമല്ലെ ..
അകറ്റിടാം ഈ കൊറോണയെ
ആശങ്ക വേണ്ട ജാഗ്രത മാത്രം
ഒത്തൊരുമിക്കാം ഈ നാൾ
കേരളമെന്നൊരു നാട്
ഒത്തൊരുമിക്കാം നമ്മുടെ സ൪ക്കാരിനൊപ്പം ..
ആശങ്ക വേണ്ട ജാഗ്രത മാത്രം
അകറ്റിടാം ഈ കൊറോണയെ.....
പ്രളയം വന്നിട്ടും നിപ വന്നിട്ടും നാം,
ഒന്നിച്ച് കൈകോ൪ത്തതല്ലേ,
ഒന്നിച്ച് ജയിച്ചവരല്ലേ..
അകറ്റിടാം ഈ കൊറോണയെ
ആശങ്ക വേണ്ട ജാഗ്രത മാത്രം