അകലെ നിൽക്കാം,മനസ്സിൽ ഒന്നിക്കാം
കൊറോണ നാടു വാണീടും കാലം
രോഗത്തിനൊട്ടും കുറവുമില്ല
രോഗത്തിൻ ലക്ഷണം തലവേദനയും
ചുമയും പനിയും ക്ഷീണവുമല്ലോ
മാനുഷരെല്ലാരും ആദിയിലാണേ
ചൈനയിൽ നിന്നും വന്നവനെല്ലോ
കോവിഡ് 19 എന്നു പേരുമുണ്ട്
എല്ലാരും ഒത്തു തുരത്തിടേണം
ലോകത്തിൻ രക്ഷകർ ആവണം നാം
വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടേണം
നമ്മുടെ നല്ല നാളേക്കുവേണ്ടി
എല്ലാർക്കും ഒന്നിച്ച് നിന്നിടാലോ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത
|