ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതി.

പരിസ്ഥിതി

പരിസ്ഥിതി എന്ന വാക്ക് ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന ഒന്നായി മാറിയിട്ട് കാലങ്ങൾ ഏറെ ആയി. നമുക്ക് ചുറ്റുമുള്ള മരങ്ങളും പുഴകളും കാടുകളും പക്ഷി മൃഗാതികളും മലനിരകളും എല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. ഒരു മനുഷ്യന്‌ അവൻറെ ആയുസ്സിൽ ആവശ്യം വേണ്ടുന്നതെല്ലാം പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നു. പ്രകൃതിയിൽ നിന്നും ഉത്ഭവിച്ചു പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാൽ ഇന്ന് പരിസ്ഥിതി ദിനം പ്രതി മാറി കൊണ്ടിരിക്കുന്നു. ആഗോളതാപനം , കാലാവസ്ഥാ വ്യതിയാനം ,മലിനീകരണം തുടങ്ങിയവ പ്രകൃതിയുടെ താളം തെറ്റിക്കുന്നു. സ്വാഭാവികമായ വനങ്ങൾ വെട്ടി നിരത്തി അവിടെ ഫ്‌ളാറ്റുകളും കേട്ടിട സമുച്ചയങ്ങളും കേറ്റി പോകുന്നു. ഫാക്ടറികളിൽ നിന്നുമുള്ള മലിന ജലം ജലസ്രോതസ്സുകളെ മലിനമാക്കുന്നു. നാല്പത്തി നാല്‌ നദികളുള്ള നമ്മുടെ കേരളത്തിൽ വേനൽ കാലമായാൽ വരൾച്ചയാണ്. ഓണവും വിഷുവും പോലെ കേരളീയർ വർഷാവർഷം പ്രളയം നേരിടേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിർണയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാം ഇപ്പോൾ.

മനുഷ്യ രാശിയുടെ അടിത്തറ പാകിയിരിക്കുന്നത് പ്രകൃതിയിലാണ്. ആ പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുമ്പോൾ എല്ലാം അത് ലോക നാശത്തിന് വഴിയൊരുക്കും. ആരോഗ്യ പ്രശ്‍നങ്ങൾ ദിനം പ്രതി വർധിക്കും. നിപയും കൊറോണയും എല്ലാം ഇതിൻറെ ഫലമാണ്. ഓഖി ചുഴലി കാറ്റ് അനേകം പീരുടെ ജീവൻ എടുത്തു. ഇത് എല്ലാം പ്രകൃതിയിലേക്ക് മടങ്ങാനുള്ള ,പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള സൂചനകളാണ്. വന നശീകരണത്തിന് ഒരുപാട് ദോശ വശങ്ങളുണ്ട്.

പരിസ്ഥി സംരക്ഷണം മനുഷ്യൻറെ നിലനില്പിൻറെ അടിസ്ഥാനമാണ്. അതിലൂടെ സ്വന്തം തലമുറയുടെ ഭാവിയാണ് നാം സുരക്ഷിതമാക്കുന്നത്. "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തെക്കാൾ മഹത്തരം "എന്ന കവി വാക്യം ഓർത്തു കൊണ്ട് സ്വന്തം നേട്ടങ്ങൾക്കായി നാം നമ്മുടെ നാടിനെ ബലി കൊടുക്കരുത്. ജലാശയങ്ങൾ മലിനമാകരുത്. സ്വന്തം വീട്ടിലെ മാലിന്യം പൊതു സ്ഥലങ്ങളിലും അയാൾ വീടുകളിലും ഉപേക്ഷിക്കുന്ന പ്രവണത നാം ഒഴിവാക്കണം. മാലിന്യം അതിൻറെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നമുക്ക് സാധിക്കണം. എല്ലാ വീടുകളിലും അവശ്യം വേണ്ടുന്ന പച്ചക്കറികൾ സ്വന്തമായ് തന്നെ കൃഷി ചെയ്യണം. കീടനാശികളുടെ ഉപയോഗം പരമാവധി കുറച്ച് പകരം ജൈവ വളങ്ങൾ ഉപയോഗിക്കണം. മനുഷ്യൻ തൻറെ സ്വാർത്ഥ ചിന്തകൾക്കപ്പുറം പരിസ്ഥിതിയെ സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ കേരളം എല്ലാ അർഥത്തിലും ദൈവത്തിൻറെ സ്വന്തം നാടായ് മാറും.

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥി ദിനം ആചരിക്കുമ്പോൾ ഈ ലോകം മുഴുവൻ ഒരു ദിവസം ഒരു മരം നട്ടാൽ തീരുന്നതല്ല നമ്മുടെ പരിസ്ഥിതി പ്രശ്നമെന്നും ശരിയായ ജീവിത ക്രമത്തിലൂടെ വളർത്തിയെടുക്കേണ്ട സ്വഭാവമാണ് അതെന്നുമുള്ള തിരിച്ചറിവ് നമുക്കോരോരുത്തർക്കും ഉണ്ടാകുമ്പോൾ പരിസ്ഥിതി സംരക്ഷണം അതിൻറെ പൂർണതയിൽ എത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ശ്രദ്ധാ നായർ
12 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം