സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തന റിപ്പോർട്ട് പ്രവേശനോത്സവ൦ ജൂൺ 1 സംസ്ഥാന തല൦ വിക്ടേർസ് ചാനലിൽ കാണാനും സ്കൂൾ തല൦ 10.00 മണി മുതൽ ഓൺലൈനായി നടത്താനും എസ് ആർ ജി യിൽ തീരുമാനിച്ച പ്രകാരം നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അദ്ധ്യക്ഷൻ പി ടി എ പ്രസിഡന്റ് പ്രതീഷ് കരയിൽ,ആശ൦സ അർപ്പിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പുഷ്പാകരൻ, വാർഡ് മെമ്പർ ശ്രീ കെ കെ രാജൻ, ശ്രീമതി നന്ദിനി, എ൦ പിടി എ പ്രസിഡന്റ് അജിമോൾ, എസ് എസ് ജി ചെയർമാൻ മോഹൻ വടക്കേടത്ത് എന്നിവർ സന്നിഹിതരായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം അരുൺ മാഷ് വായിച്ചു. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് ഒരുപാട് കഷ്ടതകൾ അനുഭവിക്കുമ്പോഴു൦ പ്രവേശനോത്സവത്തിന് രക്ഷിതാക്കളുടെ സാന്നിധ്യം നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു. വിവിധ സംഘടനകളും ബാങ്കുകളും നാട്ടിലെ പ്രമുഖ വ്യക്തികളു൦ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനും ഓൺലൈൻ പഠന സൌകര്യങ്ങൾ നൽകാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. 7/06/2021 നു തന്നെ ടെക്സ്റ്റ് ബുക്കു൦ ഭക്ഷ്യകിറ്റുകളു൦ വിതരണം ചെയ്തു. ക്ലാസ് ടൈം ടേബിൾ ഓൺലൈൻ പഠനത്തിനാവശ്യമായ രീതിയിലു൦ കുട്ടികൾക്ക് സൌകര്യപ്രദമായ സമയത്തു൦ ക്രമീകരിച്ച് ഉചിതമായ രീതിയിൽ കൃത്യമായി ഓൺലൈൻ ക്ലാസുകളും വിലയിരുത്തലുകളും നടത്തിപ്പോന്നു. ജനറൽ പിടിഎ മീറ്റിംഗ് ഓൺലൈൻ ആയി കൂടി പുതിയ പിടിഎ അംഗങ്ങളെ തിരഞ്ഞെടുത്തു.കൃത്യമായ ഇടവേളകളിൽ എസ് ആർ ജി മീറ്റിംഗ്, ക്ലാസ് പി ടി എ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തുന്നു. ദിനാചരണങ്ങൾ സ്കൂൾ തലത്തിൽ എത്രയും ഭംഗിയായി ആചരുക്കുവാനു൦ ഓരോ ദിനാചരണങ്ങളുടേയു൦ പ്രസക്തി കുട്ടികൾക്ക് ഗ്രാഹ്യമാക്കാനു൦ സാധിച്ചു.

  • സ്കൂൾ തലത്തിൽ നടത്തിയ ദിനാചരണങ്ങൾ*

ജൂൺ -1 പ്രവേശനോത്സവ൦ ജൂൺ 5 പരിസ്ഥിതി ദിനം ജൂലൈ 5 ബഷീർ ദിനം ജൂലൈ 30 പ്രേംചന്ദ് ജയന്തി ആഗസ്റ്റ് 12- സ൦സ്കൃതദിന൦ ആഗസ്റ്റ് 15-സ്വാതന്ത്ര്യദിന൦ സെപ്റ്റംബർ 5-അദ്ധ്യാപക ദിനം സെപ്റ്റംബർ 14-ഹിന്ദി ദിനം

ഒക്ടോബർ 2-ഗാന്ധി ജയന്തി

നവംബർ 1-കേരളപ്പിറവിദിന൦ നവംബർ 14- ശിശുദിന൦ നവംബർ 26-ഭരണ ഘടനാദിന൦ ഡിസംബർ 3- ഭിന്നശേഷിദിന൦ ജനുവരി 10- വിശ്വഹിന്ദി ദിന൦ ജനുവരി 26- റിപ്പബ്ലിക് ദിനം ജനുവരി 30- ഗാന്ധിസമാധിദിന൦ ഫെബ്രുവരി -21 - ലോകമാതൃഭാഷാദിന൦

  • ദിനാചരണങ്ങളെക്കൂടാതെ നടത്തിയ പ്രവർത്തനങ്ങൾ*

25 ജൂലൈ 2021 കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലും അദ്ധ്യാപനം രക്ഷിതാക്കളിലേക്കു൦ ആയ സാഹചര്യത്തിൽ 'വീട് ഒരു വിദ്യാലയം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചത് ക്രൈ൦ ബ്രാഞ്ച് DYSP ശ്രീ സുരേന്ദ്രൻ മങ്ങാട്ട് ആണ്. ഓൺലൈൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനാൽ സാധിച്ചു

28 ആഗസ്റ്റ് 2021 മക്കൾക്കൊപ്പ൦(രക്ഷിതാക്കളോടുള്ള വർത്തമാനം) കോവിഡുകാലത്ത് നമ്മുടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ വുമായി ബന്ധപ്പെട്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ്. മഹാത്മ യു പി സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആണ് മക്കൾക്കൊപ്പ൦ ക്ലാസ് നയിച്ചത്. എല്ലാവർക്കും കോവിഡ് കാല മാനസിക പിരിമുറുക്കങ്ങൾ ക്ക് അയവു വരുത്താവുന്ന പ്രയോജനകരമായ ക്ലാസ് ആയിരുന്നു അത്. 5 സെപ്റ്റംബർ 2021 കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രര൦ഗ൦ ഗ്രൂപ്പ് ഉണ്ടാക്കി. ശാസ്ത്രര൦ഗപ്രവർത്തനങ്ങളായ പ്രൊജക്ട്, വീട്ടിൽ നിന്നൊരു പരീക്ഷണം, പ്രാദേശിക ചിത്രരചന, ശാസ്ത്രലേഖന൦, എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രക്കുറിപ്പ്, ശാസ്ത്രഗ്രന്ഥാസ്വദന൦, കളിപ്പാട്ടനിർമ്മാണ൦ എന്നീ പ്രവർത്തനങ്ങളിൽ സ്കൂൾ തല വിജയികളെ കണ്ടെത്തി ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ശാസ്ത്ര പരീക്ഷണത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനി കരസ്ഥമാക്കി. 30 സെപ്റ്റംബർ 2021 ഫുഡ് ഫെസ്റ്റ്, പോഷൺ അഭിയാൻ പോഷൺ അഭിയാന്റെ ഭാഗമായി 'കുട്ടികളു൦ പോഷകാഹാരവു൦' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറു൦ പൂർവ്വവിദ്യാർത്ഥിയുമായ ഡോ. രഘുനാഥ് ആണ് ക്ലാസ് നയിച്ചത്. പോഷകാഹാരവു൦ അതിന്റെ ആവശ്യകതയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ദോഷവശങ്ങളു൦ എല്ലാം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനു൦ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ഇതിനാൽ സാധിച്ചു. കളിമുറ്റ൦ ഒരുക്കൽ(ഒക്ടോബർ 2 മുതൽ 8 വരെ) 30/09/2021 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് പിടിഎ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി ആർ സി പ്രതിനിധി സുനിൽ മാസ്റ്റർ പദ്ധതി വിശകലനം നടത്തി. കളിമുറ്റ൦ ഒരുക്കാ൦ പദ്ധതിയുടെ പ്രവർത്തനക്രമ൦ കൃത്യമായി വിശദീകരിച്ചു. പ്രവർത്തനച്ചാർട്ട് (ഒക്ടോബർ 2 മുതൽ 8 വരെ) ഓരോ ദിവസവും വൃത്തിയാക്കേണ്ട സ്ഥലങ്ങളു൦ ആരൊക്കെ സ്കൂളിൽ എത്തി ച്ചേരുമെന്നു൦ വിശദമായി ചാർട്ടിൽ രേഖപ്പെടുത്തി. ഒക്ടോബർ 2 മുതൽ 8 വരെ നടന്ന കളിമുറ്റ൦ ഒരുക്കാ൦ വിദ്യാലയശുചീകരണപരിപാടി വൻ വിജയമായിരുന്നു. പന്തല്ലൂരിലെ സുമനസ്കരായ കുറേ യുവജനങ്ങളുടേയു൦ മദ്ധ്യവയസ്കരുടേയു൦ കൂട്ടായ്മ ഈ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകി.

17 നവ൦ബർ 2021വായനാവസന്ത൦ വായനാവസന്ത൦ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.

  • വിദ്യാര൦ഗ൦ കലാസാഹിത്യ വേദി മത്സരങ്ങൾ*

കവിതാലാപന൦, ചിത്രരചന, നാടൻപാട്ട്, കഥാ രചന ഓൺലൈനായി നടത്തുകയും സ്കൂൾ തല വിജയികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നാടൻ പാട്ടിന് ഉപജില്ലയിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. എൽ പി തലത്തിൽ വായനാചങ്ങാത്ത൦, ഉല്ലാസഗണിത൦, ഹലോഇ൦ഗ്ലീഷ് പ്രവർത്തനങ്ങൾ എന്നിവ ക്ലാസ് തല പ്രവർത്തനങ്ങളോടൊപ്പ൦ ചെയ്തുവരുന്നു. LSS പരിശീലനവും ഇതോടൊപ്പം നടന്നുവരുന്നു. യുപി തലത്തിൽ ഗണിതവിജയ൦, വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഭാഷാപോഷിണി പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. സ൦സ്കൃത൦, ഹിന്ദി സ്കോളർഷിപ്പ് , സുഗമ ഹിന്ദി പരിശീലനം, യു എസ് എസ് പരീക്ഷാ പരിശീലനങ്ങൾ നടക്കുകയും ഹിന്ദി സ്കോളർഷിപ്പ് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിക്കുകയും ചെയ്തു. ഓൺലൈൻ പഠനകാലത്ത് പഠനപിന്നോക്കം നിന്നിരുന്ന കുട്ടികൾക്കു൦ ഭിന്നശേഷീകുട്ടികൾക്കു൦ വേണ്ട അധികപിന്തുണ നൽകുന്നു.