സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുകുന്ദപുരം താലൂക്ക് നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ചെറുഗ്രാമത്തിൽ കൃഷി മാത്രം ആശ്രയം  ആയിട്ടുള്ള ജനങ്ങൾക്കിടയിൽ 1955 ലാണ് ജനത ലോവർ പ്രൈമറി സ്കൂൾ അല്ലെങ്കിൽ ജെ എൽ പി എസ് ചെറു വാൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിതമായത് ഇങ്ങനെയൊരു വിദ്യാലയം ഇവിടെ സ്ഥാപിതമാക്കാൻ സ്ഥലം തന്നത് കുന്നത്ത് ദിവാകര മേനോൻ എന്ന വ്യക്തിയായിരുന്നു  അദ്ദേഹത്തിൽനിന്നും ദാനമായി ലഭിച്ച  സ്ഥലത്ത് പണി കഴിച്ച വിദ്യാലയത്തിൻ്റെ ആദ്യ മാനേജർ കൂടിയായിരുന്നു അദ്ദേഹം. പ്രഥമ പ്രധാനാധ്യാപിക ശ്രീമതി കെ വി സരോജിനി ആയിരുന്നു പ്രവർത്തനം തുടങ്ങി ജൂൺ 26  1955 ലാണ് ഒന്ന്, രണ്ട് ക്ലാസ്സുകളിലായി ആയിരുന്നു ആരംഭം 1955 സെപ്റ്റംബർ പതിനാലിന് തെക്കിനിയേടത്ത് ചെറുവാൾക്കാരൻ അന്തോണി അച്ഛൻ സ്കൂൾ കെട്ടിടനിർമ്മാണത്തിന് തറക്കല്ലിടൽ  കർമ്മം നടത്തി തുടർന്ന് ആറ് ഡിവിഷനുകളിലെ പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരായ മുഴുവൻ ഗ്രാമവാസികളുടെ യും സ്വപ്ന സാക്ഷാത്കാരമായി ചെറു ഗ്രാമത്തിലെ ദീപമായി വിളങ്ങുന്ന ഒരു സരസ്വതി ക്ഷേത്രം നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ തുരുത്ത് മാത്രമായിരുന്നു 65 വർഷങ്ങൾക്ക് മുമ്പ് കേവലം 56 വീടുകൾ മാത്രമാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത.കർമ്മനിരതമായ അധ്യാപകരുടെ അശ്രാന്ത പരിശ്രമത്തിലൂടെ സ്കൂളിന് പുരോഗതിയിലേക്ക് നയിക്കാൻ  ഇന്നും എല്ലാവരും പ്രയത്നിച്ചു കൊണ്ടിരിക്കുന്നു .