മേടമാസ വെയിലിൽ
ആശ്വാസമായ്
വേനൽമഴ എത്തിയില്ല
കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ
ഉഴുതുമറിച്ച് കർഷകർ കാത്തിരുന്നു
വേനൽ മഴ എത്തിയില്ല
പുതുമഴയിൽ ആലിപ്പഴം വീഴുന്നതും
നോക്കി ഞങ്ങൾ
കാത്തിരുന്നു
വേനൽമഴ എത്തിയില്ല
പ്രകൃതിയുടെ വികൃതി ഞങ്ങളുടെ കാത്തിരിപ്പൂ
സഫലമാകുമോ?
വിഫലമാകുമോ?