കണ്ണുനീർ

ജീവിത കാലമെല്ലാെം
കൂടെയുണ്ടാകുന്നു കണ്ണുനീർ.
ദുഃഖത്തിലെല്ലാമെൻ കൂടെയുണ്ട്
എന്നമ്മയെപ്പോലെ.
സ്നേഹത്തിൽ നൊമ്പരത്തിലും
മിഴി നിറയ്ക്കുന്നു കണ്ണുനീർ.
കവിളിൽ തലോടലായ്
ഒഴുകി നീങ്ങുന്നിതാ.
ദുഃഖത്തിലെല്ലാം നിശ്ചലമല്ലെന്ന്
വിങ്ങലായിതറിയിക്കുന്നെന്നെ.
കണ്ണീരു കൂടെയുള്ളപ്പോൾ
ഒറ്റയാകുന്നില്ല ഞാൻ
സൂര്യനെപ്പോലെയെൻ
വഴിയിൽ വെളിച്ചമീ...... കണ്ണീർ.
 

ബിജിത വിജയൻ
8 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത