2023-24  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം

ശുചീകരണ പ്രവർത്തനങ്ങൾ മെയ് 20,25,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് അധ്യാപകരുടെ സഹകരണത്തോടെ നടന്നു.

പ്രവേശനോത്സവം

ജൂൺ ഒന്നിന് ബാൻഡ് വാദ്യത്തോടുകൂടി നവാഗതരെ സ്വീകരിച്ച് ആനയിച്ചു. വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. വിവിധ സംഘടനകളുടെയും അധ്യാപകരുടെയും പഠനോപകരണ വിതരണം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രവേശനോത്സവം ഗംഭീരമായി.

"https://schoolwiki.in/index.php?title=ജൂൺ_1:_പ്രവേശനോത്സവം&oldid=2213210" എന്ന താളിൽനിന്ന് ശേഖരിച്ചത്