ജൂനിയർ റെഡ്ക്രോസ് 2019 - 2020/കൊറോണ:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ

     കൊറോണ വൈറസ് സാധാരണ ഇൻഫ്ലുവൻസയ്ക്ക് സമാനമായ രീതിയിൽ നിരവധി ലക്ഷണങ്ങളെ പ്രകടിപ്പിക്കാം. നേരത്തെ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനായി നിങ്ങൾ അറിയേണ്ട ഇതിൻ്റെ അടയാളങ്ങളും ലക്ഷണങ്ങളും ഇനി പറയുന്ന കാര്യങ്ങളാണ്. 

☛ ജലദോഷവും കഠിനമായ മൂക്കൊലിപ്പും

☛ പനി

☛ ചുമ

☛ തലവേദന

☛ തൊണ്ടവേദന

☛ ശാരീരിക അസ്വസ്ഥത

☛ ശ്വസന പ്രശ്നങ്ങൾ

☛ ശ്വാസകോശത്തിലെ വീക്കം / ന്യുമോണിയ

              കൊറോണ വൈറസിന്റെ ലക്ഷണങ്ങളെ സാധാരണ ഇൻഫ്ലുവൻസയുമായി വേർതിരിച്ചറിയാൻ ഒരു സാധാരണക്കാരന് കഴിയാത്തത് കാരണം, ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. കൊറോണ വൈറസിന് 14 ദിവസം വരെ ഇൻക്യുബേഷൻ പിരീഡ് ഉണ്ട്. അതിനാൽ 7 മുതൽ 10 ദിവസങ്ങൾക്കപ്പുറം രോഗലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്താൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമായി മാറുന്നു. 

കൊറോണവൈറസണിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം?

   കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗ്ഗം. ഇതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ചില നടപടികൾ ഇതാ: 

☛ എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. ഒരിക്കലും നിർജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കാം.

☛ ധാരാളം വിശ്രമം നേടുക.

☛ ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതിനാവശ്യമായ മരുന്ന് കഴിക്കുക.

☛ ശക്തമായ രോഗപ്രതിരോധ ശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക.

☛ വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കാം.

☛ സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.

☛ മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിക്കുക.

☛ നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.

☛ തുമ്മലും ചുമയും ഉണ്ടാകുമ്പോൾ മൂക്കും വായയും പൊത്തി വയ്ക്കാൻ ശ്രദ്ധിക്കണം.

☛ ഒരിക്കൽ ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക.

☛ നിങ്ങളുടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക.

☛ പതിവായി ഉപയോഗിക്കുന്ന വസ്തുവകകൾ കൃത്യമായി അണുവിമുക്തമാക്കുക.

☛ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

☛ ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.

☛ വളർത്തു മൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.

☛ അസംസ്കൃതമായ മാംസവും പാലും ശരിയായി പാകം ചെയ്യാതെ കഴിക്കുന്ന ശീലം ഒഴിവാക്കുക.

☛ അസംസ്കൃത മാംസം കൈകാര്യം ചെയ്യുമ്പോൾ, കയ്യുറകൾ ധരിക്കുകയും മലിനീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.

കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാൻ രോഗം പടരുന്നത് ഒഴിവാക്കനായി പിന്തുടരേണ്ട ചില പൊതു മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. കൊറോണ വൈറസിൽ നിന്ന് സ്വയം സുരക്ഷിതമായിരിക്കാനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ഇതെല്ലാമാണ്:

☛ കൊറോണ വൈറസിൻ്റെ സാന്നിധ്യം ഗണ്യമായ അളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു രാജ്യത്തേക്ക് വിദേശയാത്ര നടത്തുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി കൂടുതൽ വർദ്ധിപ്പിക്കുകയും പനി, ചുമ, ജലദോഷം എന്നിവയ്ക്ക് ആവശ്യമായ എല്ലാ മരുന്നുകളും കയ്യിൽ കരുതുകയും ചെയ്യുക.

☛ കൊറോണ വൈറസ് ബാധിച്ച ആളുകൾ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാതിരിക്കാനായി ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളുമെല്ലാം ആരോഗ്യ പരിശോധനകൾ നടത്താൻ ആരംഭിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇതിനകം പനിയും ചുമയും ജലദോഷവും ഉണ്ടെങ്കിൽ യാത്രാ പദ്ധതികൾ റദ്ദാക്കുക.

☛ കൊറോണ വൈറസ് ബാധിച്ച രോഗികളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട് എന്ന സംശയം ഉള്ളവർ ഉടൻ തന്നെ സ്വയം പരിശോധനയ്ക്ക് വിധേയമാകണം.

☛ ജലദോഷം, പനി, ചുമ എന്നിവയ്ക്കൊപ്പം ശ്വാസതടസ്സത്തിൻ്റെ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

☛ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇനി അഥവാ കഴിക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, ഭക്ഷ്യസുരക്ഷ, ഭക്ഷണം കൈകാര്യം ചെയ്യൽ, ശുചിത്വം എന്നിവയടങ്ങുന്ന പൊതു മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം തന്നെ റെസ്റ്റോറന്റുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.


കിഷോർ.സി.ജി 
ജൂനിയർ റെഡ്ക്രോസ് 
ഹൈസ്കൂൾ ഫോർ ഗേൾസ് 
പുനലൂർ