ലോവർ പ്രൈമറി വിഭാഗം

ഒന്നു മുതൽ നാല് വരെ പത്ത് ഡിവിഷനുകളിലായി 255 വിദ്യാർത്ഥികൾ ഉണ്ട്. അതിൽ നൂറോളം കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലാണ്. ഒരു ജൂനിയർ അറബിക് ഉൾപ്പടെ 11 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. നാട്ടിൻപുറത്തുകാരായ സാധാരണ രക്ഷിതാക്കൾക്ക് കുട്ടിയുടെ അക്കാദമിക കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന് ഏറെ പ്രയാസങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഓരോ കുട്ടിയേയും വ്യക്തിപരമായി ശ്രദ്ധിച്ചു കൊണ്ട് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അതുവഴി അക്കാദമിക നിലവാരം വർദ്ധിപ്പിക്കുന്നതിലും അദ്ധ്യാപകർ നിഷ്ക്കർഷ പുലർത്തുന്നു.


ഹലോ ഇംഗ്ലീഷ്, ഈസി ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാക്കാനായി പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലും ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തി. പ്രവർത്തനാധിഷ്ഠിതമായ ക്ലാസ്സ് മുറികൽ പുത്തൻ അനുഭവമാണ് കുട്ടികളിൻ ഉണ്ടാക്കിയത്. പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റിയിൽ നമ്മുടെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് അസംബ്ലി ഓരോ ക്ലാസ്സുകാരും നടത്തി വരുന്നു.ഓരോ മാസവും കുട്ടികൾക്ക് അനുയോജ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.