നല്ല വൃത്തി മനുഷ്യനെങ്കിൽ
നല്ല ശുചിത്വം കൈവരും
നല്ല ശുചിത്വം മനുഷ്യനെങ്കിൽ
നല്ല കായം കൈവരും
നല്ല കായം കൈവന്നുവെങ്കിൽ
നല്ല ജീവൻ കൈവന്നിടും
നല്ല ജീവൻ കൈവന്നുവെങ്കിൽ
നല്ല മനുഷ്യനായിമാറി നാം
നല്ല മനുഷ്യനായിയെങ്കിൽ
നല്ല കുടുംബം നയിക്കുമെങ്കിൽ
നല്ല സമൂഹം വാർത്തിടാം
നല്ല സമൂഹം വാർത്തുവെങ്കിൽ
നല്ല നാടിനായി നയിച്ചിടാം
നല്ല നാടിനായി നയിച്ചുവെങ്കിൽ
നല്ല പൗരനായി വാണിടാം.