ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
സുമ ഒരു പ്രകൃതിസ്നേഹിയാണ്.പ്രകൃതിയിലെ മരങ്ങളെയും പക്ഷികളേയും മൃഗങ്ങളെയും എല്ലാം അവൾ വളരെയധികം സ്നേഹിക്കുന്നു.അങ്ങനെ ഒരു ദിവസം അവൾ തന്റെ മുത്തച്ഛനോടൊപ്പം ടൗണിലേക്ക് പോയി.നല്ല വെയിലായിരുന്നു.നടന്നു പോകുന്നതിനിടെ അവൾ ഒരിടത്ത് പ്ലാവിൻതൈ വിൽക്കുന്നതു കണ്ടു.ഒന്നിന് 50 രൂപ വില ശാഠ്യം പിടിച്ച് മുത്തച്ഛൻ ഒരു തൈ വാങ്ങി.വീട്ടിലെത്തി തൈ നട്ട് പരിപാലിച്ചു.വർഷങ്ങൾ കടന്നു.ഇപ്പോൾ അവൾക്ക് വയസ്സ് 14 കഴിഞ്ഞു.അതുപോലെ തന്നെ അവളുടെ പ്ലാവിൽ നിറയെ തേൻവരിക്കകൾ ഉണ്ടായി.അവയൊക്കെ തിന്നും അതിന്റെ തണലിലിരുന്നും കാലം കഴിച്ചു.അങ്ങനെയിരിക്കെ പട്ടണത്തിലുള്ള അച്ഛനുമമ്മയും നാട്ടിലെത്തി.സുമ വളരെയധികം സന്തോഷിച്ചു.അവർ അവളുടെ പ്ലാവ് മുറിച്ച് വീട് വെക്കാൻ തീരുമാനിച്ചു.ഈ തീരിമാനം അവളെ വിഷമത്തിലാക്കി.അവളുടെ നെഞ്ചെരിഞ്ഞു. കാലം കഴിയവെ,കുടിക്കാൻ വെള്ളമില്ല, തേൻവരിക്കയില്ല,ഇരിക്കാൻ തണലില്ല. (പ്രകൃതി ചതിക്കില്ല,പ്രകൃതിയേയും ചതിക്കരുത്)
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |