ജി യു പി എസ് മാനന്തവാടി/ പരിസ്ഥിതി ക്ലബ്ബ്
മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി സിനിമോൾ കെ എസ്
നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട ഈ വർഷത്തെ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകൾ കേന്ദ്രീകരിച്ച് ചെയ്യുന്ന രീതിയിലാണ് നടപ്പിലാക്കി വരുന്നത്. താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 50 അംഗ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ജൂൺ 5 പരിസ്ഥിതിദിനത്തിൽ കുട്ടികൾ അവർക്ക് ലഭ്യമായ തൈകൾ വീട്ടുവളപ്പിൽ നടുന്ന പ്രവർത്തനമാണ് നടന്നത്. തൈകൾ നടുന്നതിന്റെയും അതിന്റെവളർച്ചയുടെയും ഘട്ടങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു വരുന്നു. അധ്യാപകർ
കുട്ടികളുടെ ഗൃഹസന്ദർശനം നടത്തുന്ന അവസരത്തിൽ ഇവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ 'വീട്ടിലൊരു അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകുകയുണ്ടായി. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇതിനാവശ്യമായ പച്ചക്കറി വിത്തുകൾ സംഘടിപ്പിച്ചത്. കുട്ടികളുടെ അടുക്കളത്തോട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു വരുന്നു.