ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ

ഓടിക്കാം കൊറോണയെ

പുതിയ വർഷത്തിൻവെളിച്ചം
പുതുലോകമെങ്ങും വിശാലം
ശാന്തിതരും വർഷത്തിൻ തുടക്കത്തിൽ
ശാന്തികളഞ്ഞു വന്നൂ കൊറോണ
ഒരു ദിനമെത്രയും രാജ്യങ്ങളിൽ പോയി
ദുരൂഹമായി വന്നൂ കൊറോണ
ഭൂമിയെത്തന്നെ മാറ്റി മറിക്കുവാൻ
ഭൂമിയിൽ വന്നൂ കൊറോണ
സമയങ്ങൾ മാറിടും വേഗത്തിൽ
സമയങ്ങളില്ലാതെ വന്നൂ കൊറോണ
മാനവരെത്രയും മരിച്ചു വീഴുമ്പോൾ
മതിമറന്നാടുന്നീ കൊറോണ
ഭയമെന്ന ഭാവം മറന്നീടണം
ഭീരുവായി നിൽക്കാതെ പൊരുതീടണം
കൊറോണയെന്നല്ല നിപ്പയെത്തന്നെ
കെട്ടുകെട്ടിച്ചവരീ നമ്മൾ മലയാളികൾ
സർവ്വ പണികളും നിർത്തിവെച്ചീടുവിൻ
സദാ സമയവും ജാഗ്രതപാലിക്കിൻ
ഓരോ സമയവും കൈകൾ കഴുകീടിടാം
ഒരുമിച്ച് നിന്ന് പൊരുതീടിടാം
പുറത്തു പോകുമ്പോൾ മാസ് കു ധരിക്കാം
ആൾക്കൂട്ടമൊഴിവാക്കിടാം
നമുക്കാൾക്കൂട്ടമൊഴിവാക്കിടാം
സോപ്പ് പതച്ച് കൈകൾ കഴുകാം
ഇരുപത് സെക്കന്റ് നേരം
നമുക്കിരുപത് സെക്കന്റ് നേരം
ഹസ്തദാനങ്ങൾ ഒഴിവാക്കിടാം
മുഖസ്പർശവും ഒഴിവാക്കിടാം
നമുക്ക് മുഖസ്പർശവും ഒഴിവാക്കിടാം
രോഗലക്ഷണം തോന്നുകിൽ
ആശുപത്രിയിലേക്ക് പോകാം
ഒരു മീറ്ററകലം പാലിച്ചിടാം
അവരുമായി നമുക്ക് അകലം പാലിച്ചിടാം
തുരത്തീടാമിക്കൊറോണയെ
കോവിഡെന്ന മഹാമാരിയെ
നമ്മൾതൻ സംഘബലത്താൽ
ഒരുമതൻ സംഘബലത്താൽ
 

അനിമ എ
ഏഴ് സി മധുസൂദൻ തങ്ങൾ സ്മാരക ഗവ.യപ.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത