സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.

സൗകര്യങ്ങൾ
സൗകര്യങ്ങൾ
സൗകര്യങ്ങൾ
സൗകര്യങ്ങൾ
സൗകര്യങ്ങൾ

വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും  ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.