മുഖവുര


കേരള സംസ്ഥാനത്ത് തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ സ്ഥിധി ചെയ്യുന്ന ചരി തപരമായ വിശേഷതകൾ നിറഞ്ഞ അതിരനോഹരമായ ഗ്രാമമാണ് പുത്തൻചിറ .ഇരുപതിനായിരത്തിൽപരം വിവിധ ജാതി, മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അധിവസിക്കുന്ന മതേതരത്തിത്തിന്റെ വിളനിലമാണ് പുത്തൻചിറ അനേകം മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഗ്രാമം, നൂറ്റാണ്ടുകളുടെ ചരിത്രമോതുന്ന അതിമനോഹരമായ നെൽവയലുകളും തെങ്ങിൻതോപ്പുകളും, തോടുകളും, കുളങ്ങളും, കുന്നിൻ ചരിവുകളും, പുത്തൻചിറ ഗ്രാമ ത്തിന്റെ സവിശേഷതയാണ്. തിരുവിതാംകൂറിൻരേയും, കൊച്ചിയുടേയും സംഗമസ്ഥലമാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചിറ ഒരുപക്ഷേ ഇത് തന്നെ യാകാം ഈ ഗ്രാമത്തിന് അങ്ങനെയൊരു പേരുവരാൻ കാരണം ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ക്രൈസ്തവർ എന്നീ മൂന്നു ജനവിഭാഗങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. 2193 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ഗ്രാമത്തിൽ ഒട്ടനവധി റോഡുകളും തുരുത്തുകളും ഇവിടെയുണ്ട്. പുത്തൻചിറയിലെ കോവിലകത്ത്കുന്ന് ദേശത്ത് കപ്പിത്താൻ മുറി എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട് ഇവിടെ പണ്ട് കാലങ്ങളിൽ കാലുകൾ വന്നിറങ്ങിയിരുന്നു എന്ന് ചരിത്രമേ ഖകളിൽ വിശേഷിപ്പിക്കപ്പെടുന്നു. പുത്തൻചിറയുടെ എല്ലാ അതിർത്തികളിലും ജലമാർഗ്ഗം സഞ്ചാ രസൗകര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് കയർ വ്യവസായം നല്ല രീതി യിൽ പ്രവർത്തിച്ചിരുന്നു. കടകളിലേക്ക് സാധനങ്ങൾ കൊണ്ടുവന്നിരുന്നത് മുൻകാലങ്ങളിൽ ജലമാർഗ്ഗമായിരുന്നു. 1975 നുശേഷമാണ് പുത്തൻചിറയിലെ റോഡുകൾ കൂടുതൽ സഞ്ചാര യോഗ്യമായത്. കാലങ്ങൾ പിന്നുടുമ്പോൾ പുത്തൻചിറ ഗ്രാമം ഭാരതത്തിലും ലോകത്തുത ന്നെയും അറിയപപെടുന്ന ഗ്രാമമായി തീരുവാനുള്ള ഭാഗ്യം ലഭിച്ചത് ഇവിടെ ജന്മം കൊണ്ട് മഹ വ്യക്തിത്വങ്ങളിലൂടെയാണ്. ലോകത്തിന്റെ പലഭാഗത്തും ഉദ്യാഗത്തിനും മിഷനറി പ്രവർത്തന ങ്ങൾക്കുമായി പോയിട്ടുള്ള അനേകം പുത്തൻചിറ നിവാസികളുണ്ട്. കൃഷി, കന്നുകാലിവ ഭർത്തൽ, കച്ചവടം എന്നിവയാണ് ഈ ഗ്രാമത്തിന്റെ തൊഴിൽ മേഖലകൾ. ഒട്ടനവധി സവിശേഷ തകളാൽ സമ്പന്നമായ ഗ്രാമം ആധുനിക കാലഘട്ടത്തെ ഉൾകൊണ്ടുകൊണ്ട് പുരോഗമ നാത്മകമായി മുന്നേറുകയാണ്.

ഗ്രാമവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ


ഗ്രേയ്റ്റ് ട്രിഗണോമെടിക്കൽ സ്റ്റേഷൻ (G.T.സ്റ്റേഷൻ)

19-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരാണ് തിയോഡോലൈറ്റ് ടേപ്പ് എന്നിവ ഉപയോഗിച്ച് ആദ്യമായി സർവ്വേ നടത്തിയത്. ഈ | സർവ്വേയിൽ 500 ൽപരം കല്ലുകൾ ഉപയോഗിച്ചിരുന്നു. ഇതിനെ ഗ്രേയ്റ്റ് ടിഗണോമെട്രിക്കൽ സർവ്വേ എന്നുപറയുന്നു. ഇതിൽപതിനാറുകല്ലുകൾ കേരളത്തിലാണ്. അതിൽ ഒന്ന് പുത്തൻചിറയിലെ എളുപറമ്പ് കുന്ന് എന്ന റിയപ്പെടുന്ന പ്രോജക്റ്റ് കുന്നിലാണ് ഈ കല്ലിൽ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അടുത്ത കല്ലിലേക്കുള്ള ആരോ എന്നിവ അടയാളപ്പെടുത്തിയിരിക്കും. ഈ കല്ല് സ്ഥാപിച്ച് കുന്നുകളെ കൊടിക്കുത്തിമല (G.T.സ്റ്റേഷൻ) എന്ന് അറിയപ്പെടുന്നു.

കൊ- തി ക്കല്ലുകൾ

സാമൂതിരിയെ തുരത്തി വിജയം നേടിയ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് കൊച്ചിരാജാവ് കൃതജ്ഞതാസൂചകമായി ഇഷ്ടദാനം നൽകിയ സ്ഥലമാണ് പുത്തൻചിറ പുത്തൻചിറ പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കൊച്ചിയെ സൂചിപ്പിച്ച് "കൊ എന്നും തിരുവിതാംകൂ റിനെ സൂചിപ്പിച്ച് “തി എന്നും കല്ലിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയിരുന്നതിനാലാണ് ഇവ കൊ' 'തി' ക്ക കൾ എന്ന് അറിയപ്പെട്ടിരുന്നത്. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് ഇവ സ്ഥാപിച്ചത്. ഈ പ്രദേശങ്ങ ളിലെ ഭൂമിയളവുകളിൽ ഈ കല്ലുകൾ പ്രധാന രേഖയായി കണക്കാക്കുന്നു. വിരലിലെണ്ണാവുന്ന കൊതിക്കല്ലുകൾ മാത്രമാണ് ഇന്ന് അവശേഷിപ്പിക്കുന്നത്. ചരിത്രത്തിലേക്ക് ഇടം നേടേണ്ട കൊതിക്കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു.


കൊ തി കല്ല്

തിരുവിതാംകൂർ പോലീസ് സ്റ്റേഷൻ

തിരുവിതാംകൂർ രാജ്യത്തിൽ പെടുന്ന പുത്തൻചിറ ഗ്രാമത്തിന്റെ ചുറ്റും കൊച്ചിരാജ്യമാകയാൽ പുത്തൻചിറ യിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിന് മുനമ്പം പോലീസ് സ്റ്റേഷന്റെ കീഴിൽ 1811 ൽ ഒരു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയുണ്ടായി. പുത്തൻചിറയുടെ അതിർത്തിയായ കരിങ്ങച്ചിറയിലാണ്.അത് പ്രവർത്തിച്ചിരുന്നത്. പുത്തൻചിറയിൽ നിന്ന് പുറത്തേക്കോ പുത്തൻചിറയിലേക്കോ ഭക്ഷ്യോൽപ്പന്നങ്ങൾ മുതൽ ഉപ്പുതൊട്ടു പുകയില വരെ കൊണ്ടുവരുന്നതിനും പോകുന്നതിനും ഈ ഔട്ട് പോസ്റ്റിൻ്റെ സഹായം ആവശ്യമായിരുന്നു. ചുങ്കം കൊടുക്കാതെ സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ ഒരു ലോക്കപ്പും ഇവിടെ ഉണ്ടായിരുന്നു.

തിരുവിതാംകൂർ പോലിസ് സ് റ്റേഷൻ

അഞ്ചൽപ്പെട്ടി

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സന്ദേശങ്ങളും, പണവും മറ്റുസാധനങ്ങ മെത്തിച്ചിരുന്നത് തപാൽ വഴിയായിരുന്നു. തിരിവുതാംകൂറിന് തനതായ ഒരു സംവിധാനം ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തിലേത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മേൽനോട്ടത്തിലായിരുന്നു. തിരുവിതാംകൂറിന്റെ തനത് സംവിധാനമാകയാൽ രാജ്യ ത്തിന്റെ ചിഹ്നമായ ശംഖുമുദ്രയോടുകൂടിയ പെട്ടിക ളാണ് അഞ്ചൽപെട്ടികൾ. തിരുവിതാംകൂറിൽ തപാൽ എന്നത് അഞ്ചൽ എന്നാണറിയപ്പെട്ടിരുന്നത്. അഞ്ചൽ ഉരുപ്പടികൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോയിരുന്നത് അഞ്ചലോട്ടക്കാർ എന്നയാളുകളായിരു അവരുടെ കയ്യിൽ രണ്ടടി നീളമുള്ള വടിയും അതിന്റെ അറ്റത്ത് ഓടുകൊണ്ടുണ്ടാക്കിയ ഒരുമണിയും കാണും. ഓടുമ്പോൾ മണിയിൽ നിന്നും കേൾക്കുന്ന ശബ്ദം കേട്ടാൽ ആളുകൾ വഴിമാറികൊടുക്കണമെന്നാണ് നിയമം. നിശ്ചിത സ്ഥലത്ത് അടുത്ത ഓഫീസിലെ ആളുകൾ നിൽപ്പുണ്ടാകും. സഞ്ചി അയാളെ ഏൽപിച്ച് തന്റെ ആഫിസിലേക്കുളള ഉരുപടിയും വാങ്ങി ഓടി തിരിച്ചെത്തും ഇതാണ് അഞ്ചലോട്ടം. ദിവാൻ മൺറോയുടെ കാലത്താണ് തിരുവിതാംകൂറിൽ അഞ്ചലോട്ടക്കാരനെ നിയമിച്ചത്. 1890 കാലഘ ട്ടത്തെ തിരുവിതാംകൂർ ശംഖുമുദ്രയുള്ള ഒരുഅഞ്ചൽപെട്ടി പുത്തൻചിറയ്ക്ക് സ്വന്തമായുണ്ട്.

അഞ്ചൽപ്പെട്ടി

ആനപ്പാറ

പുത്തൻചിറയിലെ ചരിത്രപ്രസിദ്ധമായ ആനപ്പാറ സ്ഥിതി ചെയ്യുന്നത്. പാറ മേൽതൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിന് കുറേ തെക്കു മാറിയാണ്. ജൈന സംസ്കാരത്തിന്റെ ശേഷിപ്പായി ചരിത്ര കാരന്മാർ ആനപ്പാറയെ കാണുന്നുണ്ട്. ജൈനമുനികൾ പാറക്കൂട്ടങ്ങളേയും പാറതുരന്നുണ്ടാക്കിയ ഗുഹകളേയും ക്ഷേത്രങ്ങളാക്കിയിരുന്നു. പുത്തൻചിറയിലെ ആനപാ റക്കും ആ പുരാവൃത്തമുണ്ട്. പണ്ട് പാറകൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നുള്ളത് കടന്നു കയറ്റക്കാർ എല്ലാം നശി പിച്ചു. ഏകദേശം 40 അടി ഉയരത്തിൽ ദീർഘഗോളാകൃതി യിൽ എഴുന്നേറ്റു നിൽക്കുന്ന ഒരു ഗജകുമാരനെപ്പോലെ ഒരുവലിയ പാറയും, അതിനുമുക ളിൽ പാപ്പാനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു ഉരുണ്ടപാറയും ഇന്നും ബാക്കിയുണ്ട്. ഈ പാറയുടെ കീഴിൽ ഒരു ഗുഹയായിരുന്നതിന്റെ അടയാളം ഇന്നുമുണ്ട്. മണ്ണ് വീണ് ഗുഹയുടെ വായ് ഭാഗം മൂടിപ്പോയിരിക്കുന്നു. ഈ ഗുഹയെപ്പറ്റി നിരവധി കഥകളുണ്ട്. ഇവിടെ വെറ്റില യും അടയ്ക്കയും ദക്ഷിണവച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടകാര്യസിദ്ധി ഉണ്ടാകുമെന്ന് വിശ്വാസം.

ആനപ്പാറ

ചുമടുതാങ്ങി

മനുഷ്യർ തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയിരുന്ന കാലത്ത് ചുമട് ഇറക്കിവക്കുന്നതിനാണ് ഇത്തരം അത്താ ണികൾ ഉണ്ടാക്കിയിരുന്നത് ദൂരസ്ഥലങ്ങളിലേക്ക് ഇത്തര ത്തിൽ കുട്ടകളിലാക്കിയും ചാക്കിലാക്കിയും സാധനങ്ങൾ കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ചുമടിറക്കി വയ്ക്കാൻ ഇത്തരം ചുമട്ടുതാങ്ങികൾ സഹായിക്കുന്നു. തൂണുപോലെ രണ്ട് കരിങ്കൽ പാളികൾ സ്ഥാപിക്കുകയും അതിനുമുകളിൽ കുറുകെ ഒരെണ്ണം ക്രമപ്പെടുത്തി വയ്ക്കുന്നു. അതിന്മേലാണ് ഭണ്ഡാരങ്ങൾ ഇറക്കിവയ്ക്കുന്നത്. പരസഹായം കൂടാതെ തന്നെ തല അത്താണിയോടടുപ്പിച്ച് വച്ച് പതുക്കെ സ്വയം തന്നെ തലയിലേക്ക് നീക്കി വച്ച് കൊണ്ടുപോ കാൻ സാധിക്കുന്നതാണ്. ഇത്തരം അത്താണികളിൽ നശിക്കാത്ത ഒന്ന് പുത്തൻചിറക്ക് സ്വന്തമായിട്ടുണ്ട്.

ചുമട്താങ്ങി

ഇരട്ടക്കുരിശ്

എ.ഡി. 1502 ൽ പോർച്ചുഗീസു കാർ സ്ഥാപിച്ചതാണ് ഇരട്ടക്കുരിശ്. ആസ്ഥാന ദേവാലയത്തിന്റെ പ്രത്യേക അടയാളമാണ് ഇരട്ട കുരിശുകൾ. പുത്തൻചിറ സെന്റ് മേരീസ് ദേവാ ലയത്തിലാണ് ഇരട്ടക്കുരിശ് സ്ഥിതിചെയ്യുന്നത്.

ഇരട്ടക്കുരിശ്

തൃച്ചക്രപുരം ക്ഷേത്രം

സവിശേഷ പ്രാധാന്യമുളള ചുമർചിത്രങ്ങളുടെ നല്ലൊരു ശേഖരം നമുക്കുണ്ട്. അതിൽ പുത്തൻചിറ തൃച്ചക്രപുരം ക്ഷേത്രവും ഉൾപ്പെടുന്നു. ദേവകിവസുദേവന്മാരെ ബാലനായ കൃഷ്ണന് പരിചയപ്പെടുത്തുന്നതാണ് ഇവിടെത്തെ അവിസ്മരണീയ ചിത്രങ്ങളിലൊന്ന്. പര ശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സുദർശനചക്രമാണ് പ്രധാന പ്രതിഷ്ഠ

തൃച്ചക്രപുരം ക്ഷേത്രം

മദർമറിയം ത്രേസ്യ ജന്മഗ്രഹം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജന്മഗൃഹം പുത്തൻചിറയിലാണ് സ്ഥിതി ചെയ്യുന്നത്. ചിറമേൽ മങ്കിടി യാൻ കുഞ്ഞിതോമയുടേയും താണ്ടയുടേയും മക ളായി 1876 ഏപ്രിൽ 26-ാം തിയ്യതിയാണ് മദർ മറിയം ത്രേസ്യ ജനിച്ചത്. ഇടത്തരം വീടുകളെപ്പോലെ കല്ലു കൊണ്ടുള്ള ചുമരുകളും കുടപ്പനയോലകൊണ്ട് മേഞ്ഞ മേൽപുരയുമാണ് ഉണ്ടായിരുന്നത്. നല്ല മരം കൊണ്ടുള്ള തട്ടും വാതിലും ജനലും വരാന്തയും ഉള്ളതായിരുന്നു അവരുടെ ജന്മഗൃഹം.

മറിയം ത്രേസ്യ ജന്മഗൃഹം

വഴിവിളക്ക്

പുരാതനകാലം മറ്റു സ്ഥലങ്ങളിലേതുപോലെ പുത്തൻചിറ യിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ ഇന്നത്തെ സ്ട്രീറ്റ് ലൈറ്റുകൾക്ക് പകരം വഴിവിളക്കുകളായിരുന്നു. ആ വഴി വിളക്കുകൾ പ്രധാന റോഡിലെ കവലകളിൽ കുരിശിനോടു സാദൃശ്യ മുള്ള കോൺക്രീറ്റ് പോസ്റ്റാണ്. അതിന്റെ മുകൾഭാഗത്ത് റാന്തൽ കത്തിച്ചുവച്ചായിരുന്നു വഴിതെളിയിച്ചിരുന്നത്.

വഴിവിളക്ക്

വ്യക്തിമുദ്രകൾ


വില്വമംഗലം സ്വാമിയാർ:- കേരളീയനായ അഖിലലോക പണ്ഡിതനും ഭക്തകവിയും സഞ്ചാ രിയുമായ വില്ല്വമംഗലം സ്വാമിയാർ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ പുത്തൻചിറ തെക്കുംമുറി ദേശത്താണ് ജനനം. 13-ാംനൂറ്റാണ്ടിലാണ് വില്ല്യമംഗലം സ്വാമിയാർ ജീവിച്ചിരുന്നത്. ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ പറ്റാത്തത്ര കാര്യങ്ങൾ വില്ല്വമംഗലം സ്വാമിയാരുടെ പേരിൽ ഇന്നും പ്രചാരത്തിലുണ്ട്. വില്വമംഗലം സ്വാമിയാരാൽ വിരചിതമായ അനേകം കൃതികൾ ഉണ്ട് വില്വമംഗലം സ്വാമിയാരുടെ ശ്രീകൃഷ്ണകർണ്ണാമൃതം എന്ന കൃതിയെ അവലംബിച്ചാണ് പൂന്താനം നമ്പൂതിരി ഭാഷാ കർണ്ണാമൃതം രചിച്ചിട്ടുളളത്. മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രത്തിൽ ഒന്നാം വാള്യത്തിൽ 178-ാം പേജിൽ പുത്തൻചിറയാണ് വില്വമംഗലം സ്വാമിയാരുടെ ജന്മസ്ഥലമെന്നും, പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രവുമായി അദ്ദേഹത്തിനുള്ള ബന്ധവും വ്യക്തമാക്കുന്നു.

വില്വമംഗലം കളരി: പുത്തൻചിറയിലെ ആദ്യാകല വിദ്യാപീഠം എന്നവകാശപ്പെടാവുന്ന ഒന്നാണ് വില്വമംഗലം കളരി. പണ്ട് ഇവിടെ ജ്യോതിഷവും സംസ്കൃതവും പഠിപ്പിച്ചിരുന്നു. വില്വമംഗലം തറവാട്ടുമുറ്റത്ത് കിഴക്കു പടിഞ്ഞാറായി നിൽക്കുന്ന വില്വമംഗലം കളരിക്ക് നാൽപത്തി രണ്ടടി നീളവും പന്ത്രണ്ടടി വീതിയുമാണ്. മാർത്താണ്ഡവർമ്മ യുവരാജാവായിരുന്ന കാലത്ത് എട്ടുവീട്ടിൽ പിള്ളമാരെയും തമ്പിമാരേയും പേടിച്ച്നടന്നിരുന്നു. കുറച്ച് കാലം പുത്തൻചിറയിൽ വന്ന് താമസിച്ചിട്ടുണ്ട്. അന്ന് ഒളിച്ചുതാമസിക്കാൻ ഇടം കൊടുത്ത താന്നിയിൽ പതിയത്ത് മനയിലെ തമ്പുരാട്ടികൊടുത്ത ചാമയരി ചോറ് യുവ രാജാവിന് വലിയ ഇഷ്ടമായി. ആ സമയം വില്വമംഗലം കളരിയിലും അദ്ദേഹം എത്തിയിട്ടുണ്ട്. മതിയത്ത് മനക്കാരും. വില്വമംഗലം കളരിക്കാരും നൽകിയ സ്നേഹം അദ്ദേഹം മസ്സിൽ സൂക്ഷി ച്ചിരുന്നു. കുറച്ചുകാലത്തിനുശേഷം രാമയ്യൻ ദളവയുടെ സഹായത്തോടുകൂടി തമ്പിമാ രേയും പിള്ളമാരേയും പരാജയപ്പെടുത്തി അയൽരാജ്യങ്ങളെല്ലാം പിടിച്ചെടുത്ത് വിപുലമായ തിരുവിതാംകൂർ രാജ്യം കെട്ടിപ്പടുത്തു. അതിനുശേഷം തന്നെ മനസ്സറിഞ്ഞു സഹായിച്ച മതി യത്ത് മനക്കാർക്ക് നാലുകെട്ടും നടുമുറ്റവും പഠിപ്പുരയുമുള്ള മനോഹര സൗധം നിർമ്മിച്ചു നൽകി. അതോടൊപ്പം മഹാരാജാവ് വില്വമംഗലത്ത് കളരി പുതുക്കി പണി ചെയ്തു നൽകി. കൂടാതെ മതിയത്ത് മനക്കാർക്കും വില്വമംഗലം കളരിക്കാർക്കും തിരുവിതാംകൂർ കൊട്ടാര ത്തിൽ ഓരോ സ്ഥാനവും നൽകി. വില്വമംഗലം കളരിക്കാർക്ക് കൊട്ടാരം ജോത്സ്യനായിട്ടായി രുന്നു സ്ഥാനം ലഭിച്ചത്. എന്നാൽ രാജാവ് പുതുക്കി പണിതുകൊടുത്ത കളരി 116 ലെ കൊടു കാറ്റിൽ ചുവരിൽ വിള്ളൽ വീഴുകയും ശേഷം ചുവരിടിഞ്ഞു, മേൽക്കൂര തെക്കുഭാഗത്തേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. കളരിയുടെ പൊളിഞ്ഞ തറയും, ചുമരും ഏതാനും വിഗ്രഹ ങ്ങളും സാളഗ്രാമങ്ങളും മാത്രം അവിടെ പുതിയ തലമുറക്കായ് ബാക്കി വച്ചിട്ടുണ്ട്. കന്നികോണി ലിരിക്കുന്ന ഗണപതിയുടേയും ഭദ്രകാളിയുടേയും വിഗ്രഹത്തിനുമുന്നിൽ ഇന്നും നിത്യേന വിള ക്കുവയ്ക്കാറുണ്ട്.


അയ്യപ്പൻ മാർത്താണ്ഡപിള്ള:കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ ഉണ്ണി രിപ്പുവീട്ടിൽ ജനനം 1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിലും 1742 ലും 1741 ലും നടന്ന കായംകുളം യുദ്ധങ്ങളിലും മാർത്താണ്ഡവർമ്മ മഹാ രാജാവിനുവേണ്ടി പങ്കെടുത്തു. 1746 ലെ അമ്പലപ്പുഴയുദ്ധം 1754 ലെ തെക്കുംകൂർ - വടക്കുംകൂർ യുദ്ധം 1753 ലെ കരപ്പുറം യുദ്ധം എന്നിവ യിലൊക്കെ പടനയിച്ചു വിജയിച്ചു. 1762 ലെ ചേലക്കര യുദ്ധത്തിൽ സാമൂതിരി സൈന്യത്തിനെതിരെ പട നയിച്ച് പൊരുതി വിജയിച്ച മാർത്താണ്ഡപിള്ളയുടെ സാഹസികതയിൽ ഉത്കൃഷ്ടനായ കൊച്ചിരാ ജാവ് പുത്തൻചിറ എന്ന ഗ്രാമം അദ്ദേഹത്തിന് ഇഷ്ടദാനമായി നൽകി.