ജി യു പി എസ് പിണങ്ങോട്/ഗണിത ക്ലബ്ബ്
നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഗണിതം. ഗണിതശാസ്ത്രത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല . കുരുന്നു മനസ്സുകൾക്ക് ഗണിത പഠനം രസകരമാക്കുന്നതോടൊപ്പം ഗണിതത്തിൽ അവശ്യംവേണ്ട അറിവുകളും കൂടുതൽ അറിവുകളും ശേഷികളും ആർജ്ജിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത്. ഗണിത വിഷയത്തിലുള്ള സർഗവാസനകൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇതിലെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്.
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
- ഗണിത ശാസ്ത്രജ്ഞരെ കുറിച്ചുള്ള പതിപ്പ് തയ്യാറാക്കൽ
- ഒറിഗാമി പരിശീലനം
- ടാൻഗ്രാം രൂപങ്ങൾ
- ഗണിത ക്വിസ്സുകൾ
- ഗണിത പൂക്കള ഡിസൈൻ മത്സരം
- നക്ഷത്ര നിർമ്മാണ മത്സരം
- ജിയോജിബ്ര പരിശീലനം
- ഗണിതോത്സവം
- ജ്യാമിതീയ രൂപങ്ങളുടെ നിർമാണം
- സംഖ്യാ പാറ്റേണുകൾ
- ഗണിത ലാബ് നവീകരണം
- ഗണിതമേള
- ന്യൂമാറ്റ്സ് പരിശീലനം
- ഗണിതമാഗസിൻ