ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു . 

1928 ൽ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കപ്പെട്ടു . ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ . വി . പൈതൽ നമ്പ്യാർ 1928 ജൂൺ മാസം ഒന്നാം തീയതി ചാർജെടുത്തതായി സ്കൂൾ രേഖകളിൽ നിന്ന് വ്യക്തമാണ് . പ്രധാനധ്യാപകനെ കൂടാതെ ശ്രീ . കെ . മൊയ്തു ഹാജി എന്ന ഒരു സഹാധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു . 1952 മെയ് മാസം , പൈതൽ നമ്പ്യാർ സർവീസിൽ നിന്ന് വിരമിക്കുകയും ശ്രീ . മൊയ്തു ഹാജി പ്രധാനാധ്യാപകനാവുകയും ചെയ്തു . അക്കാലത്ത് സഹാധ്യാപകനായിരുന്നു ശ്രീ ചെക്കപ്പൻ നായർ 1934 -ൽ ശ്രീ ചെക്കപ്പൻ നായർക്കു പകരം ശ്രീ പരമേശ്വരയ്യർ സഹാ ധ്യാപകനായി വന്നു ചേർന്നു . ലോവർ എലിമെന്ററി ടീച്ചേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റായിരുന്നു അക്കാലത്ത് അധ്യാപകനാകാൻ വേണ്ട യോഗ്യത എന്ന് സ്കൂൾ രേഖകളിൽ കാണുന്നു . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ നിന്ന് സ്കൂളിലേക്ക് വന്ന എഴുത്തുകളിൽ ബോർഡ് മാപ്പിളസ്കൂൾ തരുവണ എന്നായിരുന്നു സ്കൂളിന്റെ പേര് എന്ന് വ്യക്തമാക്കുന്നു . 1945 ജൂണിൽ ശ്രീ . ബി . സൂപ്പി പ്രധാനാധ്യാപകനായി ചാർജെടുത്തു .1947 സെപ്തംബറിൽ പരമേശ്വരൻ മാസ്റ്ററും , അടുത്ത മാസം ശ്രീ . സൂപ്പി മാസ്റ്ററും സർവീസിൽ നിന്ന് പിരിയുകയും , പകരം ശ്രീ . കെ . കൃഷ്ണൻ ഹെഡ്മാസ്റ്ററായും , ശ്രീ . എം . പി കുഞ്ഞബ്ദുള്ള മാസ്റ്റർ സഹ അധ്യാപകനാവുകയും ചെയ്തു . 1950 സപ്തം ബർ മാസം പുതിയൊരു സഹ അധ്യാപക തസ്തികയിലൂടെ ശ്രീ കാദർ മാസ്റ്റർ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി . ശ്രീ . പി . പി .മമ്മു , ബി അനന്തൻ , ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവർ 1950-1956 കാലഘട്ടങ്ങളിൽ സഹ അധ്യാപകരായി ഇവിടെ ജോലി ചെയ്തു . 1954 ജനുവരിയിൽ ആദ്യമായി ഒരധ്യാപിക ഇവിടെ ജോലിയിൽ ചേർന്നു . ശ്രീമതി . എം . കല്ല്യാണിയമ്മ എന്ന അധ്യാപിക 1961 സപ്തംബർ മുതൽ 1964 ജൂൺവരെ പ്രധാന അധ്യാപികയായും ജോലി ചെയ്തിരുന്നു