ജി യു പി എസ് തരുവണ/ആർട്സ് ക്ലബ്ബ്
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശിലനം കൊടുത്ത് വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്നതാണ് ആർട്സ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ
- ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഭാഷകളിലുള്ള പ്രാർത്ഥനാ ഗാനങ്ങൾ, ദേശീയഗാനം, തുടങ്ങിയവ പരിശീലിപ്പിക്കുകയും മത്സരങ്ങൾ നടത്തി പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്നു.
- മൈനസ് ട്രാക്ക്- കരോക്കെ ഉപയോഗിച്ചുള്ള ഗാനാലാപന രീതി പരിശീലിപ്പിക്കുന്നു.
- സംഗീതോപകരണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അവ നിർമ്മിക്കാൻ പരിശീലിപ്പിക്കുന്നു.
- കവിതാ രചനാ മത്സരങ്ങൾ നടത്തി മികച്ചവ കണ്ടെത്തി കുട്ടികൾ തന്നെ ഈണം നൽകി ആലപിക്കുന്നു.